ദേഷ്യപ്പെടുന്നത് ആരോടാണ്? വൈറലായി അനുഷ്‌കയുടെ വീഡിയോ

ഞായറാഴ്ച ന്യൂയോര്‍ക്കില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന കളി കാണാന്‍ അനുഷ്‌ക എത്തിയിരുന്നു
ദേഷ്യപ്പെടുന്നത് ആരോടാണ്? വൈറലായി അനുഷ്‌കയുടെ വീഡിയോ

ക്രിക്കറ്റ് താരങ്ങളുടെയും അവരുടെ ഭാര്യമാരുടെയുമൊക്കെ വിശേഷങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനെത്തിയ അനുഷ്‌ക ശര്‍മ്മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഞായറാഴ്ച ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന മത്സരം കാണാന്‍ അനുഷ്‌ക എത്തിയിരുന്നു. ഇവിടെ വച്ച് അനുഷ്‌ക ആരോടോ ദേഷ്യപ്പെടുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്‌.

സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടു കൂടി ആരോടാണ് അനുഷ്‌ക ദേഷ്യപ്പെടുന്നതെന്നാണ് എല്ലാവരുടെയും ചോദ്യം. ഭാഭിജി ദേഷ്യത്തിലാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. അതേസമയം മറ്റൊരു ആരാധകന്‍ കുറിക്കുന്നത്, 'മനുഷ്യര്‍ക്ക് സന്തോഷത്തിനൊപ്പം തന്നെ ദേഷ്യവും വരുന്നത് സ്വാഭാവികമാണ്, അതൊന്നും വലിയ കാര്യമായി എടുക്കേണ്ടതില്ല' എന്നാണ്.

ജൂണ്‍ 9ന് നടന്ന മത്സരത്തിലെ വിജയത്തിനു ശേഷം രോഹിതിന്റെ ഭാര്യ റിഥികയ്ക്കും യുസ്‌വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീക്കും ഒപ്പം അനുഷ്‌ക ചിത്രങ്ങള്‍ എടുത്തിരുന്നു. ധനശ്രീ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കിടുകയും ചെയ്തു. തന്റെ പുതിയ ചിത്രം ചക്ദ എക്സ്പ്രസിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അനുഷ്‌ക. അഭിഷേക് ബാനര്‍ജി രചിച്ച് പ്രോസിത് റോയ് സംവിധാനം ചെയ്ത്, കര്‍ണേഷ് ശര്‍മ്മ നിര്‍മ്മിച്ച ഈ ചിത്രം ഒരു ജീവചരിത്ര സ്‌പോര്‍ട്‌സ് സിനിമയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com