ഇനിയും തേടിയിറങ്ങും ബിജുമേനോനും ആസിഫും; തലവന്‍ 2 വരുന്നു

മേയ് 24-ന് റിലീസിനെത്തിയ തലവനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
ഇനിയും തേടിയിറങ്ങും ബിജുമേനോനും ആസിഫും; തലവന്‍ 2 വരുന്നു
Updated on

മികച്ച നിരൂപക പ്രശംസ നേടി ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായ ജിസ് ജോയ് ചിത്രമാണ് തലവന്‍. ബിജു മേനോന്‍ - ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം തിയേറ്ററില്‍ അറുപത്തിയഞ്ച് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വലിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. സിനിമയുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിനിമയുടെ 65 ദിവസത്തെ വിജയാഘോഷ ചടങ്ങിൽ നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ആണ് തലവൻ 2 ടീസറിലൂടെ പ്രഖ്യാപിച്ചത്.ചടങ്ങിൽ ആസിഫ് അലി, ബിജു മേനോന്‍, കുഞ്ചാക്കോ ബോബൻ, ലിജോ ജോസ് പെല്ലിശ്ശേരി, ടിനു പാപ്പച്ചൻ, അനുശ്രീ, കോട്ടയം നസീർ, ശങ്കർ മഹാദേവൻ തുടങ്ങിയർ പങ്കെടുത്തു .

മേയ് 24-ന് റിലീസിനെത്തിയ തലവനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഫീല്‍ ഗുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജിസ് ജോയുടെ വ്യത്യസ്തമായ ഈ പരീക്ഷണം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ഉലകനായകന്‍ കമല്‍ ഹാസന്‍ അടക്കം കലാ സാംസ്‌കാരിക മേഖലയിലെ പല പ്രമുഖരും ചിത്രത്തെ അഭിനന്ദിച്ച് മുന്നോട്ടു വന്നിരുന്നു. ഇന്ത്യയ്ക്ക് പുറത്തും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരണ്‍ വേലായുധന്‍. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയന്‍ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - സാഗര്‍, അസ്റ്റോസ്സിയേറ്റ് ഡയറക്ടേര്‍സ് - ഫര്‍ഹാന്‍സ് പി ഫൈസല്‍, അഭിജിത്ത് കെ എസ്, പ്രൊഡക്ഷന്‍ മാനേജര്‍ - ജോബി ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ആസാദ് കണ്ണാടിക്കല്‍, പി ആര്‍ ഒ - വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com