'ഇത് കഴിയുന്നത് വരെ കാലാവസ്ഥ ഒന്ന് സഹകരിക്കണം'; 'എമ്പുരാൻ' സെറ്റിൽ പൃഥ്വിരാജ്

സിനിമയിലെ ഏറെ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണിത്
'ഇത് കഴിയുന്നത് വരെ കാലാവസ്ഥ ഒന്ന് സഹകരിക്കണം'; 'എമ്പുരാൻ' സെറ്റിൽ പൃഥ്വിരാജ്
Updated on

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ചിത്രം 'എമ്പുരാൻ' ചിത്രീകരണം പുരോഗമിക്കുകയാണ്. നിലവിൽ ഗുജറാത്തിൽ നടക്കുന്ന ഷൂട്ടിനിടെ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സ്റ്റോറി ശ്രദ്ധ നേടുകയാണ്. 'പ്രിയപ്പെട്ട കാലാവസ്ഥാ ദൈവമേ, ഇത് പൂര്‍ത്തിയാക്കാന്‍ എനിക്ക് നിങ്ങളുടെ സഹായം എനിക്ക് വേണം, എന്നാണ് മഴവില്ലിന്റെ ചിത്രം സ്റ്റോറിയാക്കി ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ചത്.

ചിത്രത്തിന്റെ ഏഴാമത്തെ ഷെഡ്യൂളാണ് ഇപ്പോൾ ഗുജറാത്തില്‍ നടക്കുന്നത്. സിനിമയിലെ ഏറെ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണിത്. മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവരും ഉള്‍പ്പെടുന്നതാണ് ഷെഡ്യൂൾ. ഇതിന് ശേഷം അബുദബിയിലായിരുക്കും അടുത്ത ഘട്ട ചിത്രീകരണം എന്നാണ് വിവരം.

സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിവരും എമ്പുരാനിൽ പുതിതായി എത്തുന്നുണ്ട്. ആശീർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസുമാണ് എമ്പുരാന്റെ നിർമ്മാണ പങ്കാളികൾ. മുരളി ഗോപിയാണ് കഥയും തിരക്കഥയും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ തുടങ്ങിയ ലൂസിഫറിലെ നിർണായക വേഷങ്ങൾ ചെയ്ത താരങ്ങളും എമ്പുരാന്റെ ഭാഗമാണ്.

'ഇത് കഴിയുന്നത് വരെ കാലാവസ്ഥ ഒന്ന് സഹകരിക്കണം'; 'എമ്പുരാൻ' സെറ്റിൽ പൃഥ്വിരാജ്
കരാർ ലംഘിച്ചു, ആർഡിഎക്സ് സംവിധായകനോട് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമ്മാതാക്കൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com