'പ്രഭാസ് ഇനി റൊമാന്റിക് നായകനാകേണ്ട, ആക്ഷൻ സ്റ്റാറായാൽ മതി'; റിപ്പോർട്ട്

ഒരു തെലുങ്ക് മാധ്യമത്തിന്റെ വാർത്ത പ്രഭാസിന്റെ പ്രണയ ചിത്രങ്ങൾ പ്രേക്ഷകർ ഇനി അംഗീകരിക്കില്ല എന്നാണ്
'പ്രഭാസ് ഇനി റൊമാന്റിക് നായകനാകേണ്ട, ആക്ഷൻ സ്റ്റാറായാൽ മതി'; റിപ്പോർട്ട്
Updated on

'ബാഹുബലി', 'സലാർ', 'കൽക്കി 2898 എ ഡി' തുടങ്ങിയ സിനിമകൾ ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടിയപ്പോൾ ഈ സിനിമകളിലെല്ലാം പ്രേക്ഷകർ ഒരുപോലെ കൈയ്യടിച്ചത് പ്രഭാസ് എന്ന റിബൽ സ്റ്റാറിന് വേണ്ടിയായിരുന്നു. എന്നാൽ അതേ റിബൽ സ്റ്റാർ ചോക്ലേറ്റ് നായകനാകുമ്പോൾ പ്രേക്ഷകർ നിരാശപ്പെടുകയാണ്. ഒരു തെലുങ്ക് മാധ്യമത്തിന്റെ വാർത്ത പ്രകാരം പ്രഭാസിന്റെ പ്രണയ ചിത്രങ്ങൾ പ്രേക്ഷകർ ഇനി അംഗീകരിക്കില്ല എന്നാണ്.

കൽക്കി 2898 എ ഡി, സലാർ തുടങ്ങിയ ചിത്രങ്ങളുടെ ബോക്സോഫീസ് കളക്ഷനെ ഉദ്ധരിച്ച് ഒരു തെലുങ്ക് മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. കൽക്കി 2898 എഡി, സലാർ പോലുള്ള ആക്ഷൻ ചിത്രങ്ങളാണ് പ്രേക്ഷകർ നടനിൽ നിന്ന് പ്രതീക്ഷിക്കന്നതെന്നും എന്നാൽ റൊമാന്റിക് സിനിമകളിൽ അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് വിവരം. രാധേ ശ്യാം എന്ന ചിത്രം തന്നെ പ്രേക്ഷകപക്ഷത്തെ ഉദാഹരിക്കുന്നതാണ്.

അതേസമയം 'സീതാ രാമം' സംവിധായകനായ ഹനു രാഘവപുഡിയുടെ അടുത്ത ചിത്രത്തിലാണ് പ്രഭാസ് ഇനി നായകനാകുന്നത്. ആക്ഷനും റൊമാൻസിനും പ്രധാന്യം നൽകുന്ന സിനിമയിൽ രണ്ട് ഗെറ്റപ്പിലാകും നടൻ എത്തുക. ഇതിനിടെ നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ കൽക്കി 2898 എ ഡി ബോക്സോഫീസിൽ 25 ദിവസവും മറികടന്ന് പുതിയ റെക്കോർഡ് സൃഷ്ടിക്കുകയാണ്. കൽക്കിയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് പിന്നാലെ താരം ഒരു റൊമാന്റിക് നായകനാകുമ്പോൾ പ്രക്ഷേകർ അംഗീകരിക്കുമോ എന്ന കാര്യം സംശയമാണ്.

'പ്രഭാസ് ഇനി റൊമാന്റിക് നായകനാകേണ്ട, ആക്ഷൻ സ്റ്റാറായാൽ മതി'; റിപ്പോർട്ട്
ഇന്ത്യയിലെ ഏറ്റവും ധനികയായ നടി, ആസ്തി 862 കോടി

Related Stories

No stories found.
logo
Reporter Live
www.reporterlive.com