'24 വർഷങ്ങളിൽ എത്രയെത്ര പരിഹാസങ്ങൾ, അപമാന വാക്കുകൾ, ദ്രോഹങ്ങൾ'; വൈകാരികമായി ധനുഷിന്റെ വാക്കുകൾ

ആദ്യത്തെ സിനിമ അഭിനയിച്ച് എങ്ങോട്ടെങ്കിലും ഓടിപോകാമെന്ന് കരുതിയാണ് വന്നത്

dot image

24 വർഷത്തെ സിനിമ ജീവിതത്തിന് ശേഷം തന്റെ അമ്പതാമത് സിനിമയുടെ റിലീസിന് തയാറെടുക്കുകയാണ് ധനുഷ്. നിരവധി പ്രതിസന്ധികളിൽ നിന്ന് തമിഴ് സിനിമയിലേക്കും പിന്നീട് ഹോളിവുഡിലേക്കും എത്തി ശ്രദ്ധേയനായ താരം അടുത്തതായി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത് 'രായൻ' എന്ന സിനിമയിലൂടെയാണ്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിച്ച ധനുഷ് താൻ പിന്നിട്ട വഴികളെ കുറിച്ച് സംസാരിച്ചിരുന്നു.

മെലിഞ്ഞ്, കാണാൻ ഒരു ഭംഗിയും കഴിവും ഇല്ലാതിരുന്ന തന്നിലെ സൗന്ദര്യത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. പ്രേക്ഷകർക്ക് വേണ്ടി എന്തെങ്കിലും നൽകാൻ ആഗ്രഹിക്കുന്നു. അതിനാൽ 'രായൻ' സിനിമ സ്വയം സംവിധാനം ചെയ്യാൻ തീരുമാനിച്ചുവെന്നും ചിത്രം പ്രേക്ഷകർക്ക് സമർപ്പിക്കുകയാണെന്നും താരം പറഞ്ഞു.

ഇത്രയും സിനിമകൾ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നതല്ല. ആദ്യത്തെ സിനിമ അഭിനയിച്ച് എങ്ങോട്ടെങ്കിലും ഓടിപോകാമെന്ന് കരുതിയാണ് വന്നത്. 2000-ലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ 2002-ൽ റിലീസ് ആയി. 24 വർഷങ്ങൾ, എത്രയോ കളിയാക്കലുകൾ അപമാന വാക്കുകൾ, ദ്രോഹങ്ങൾ, തെറ്റായ അഭ്യൂഹങ്ങൾ. ഇതെല്ലാത്തിനെയും മറികടന്ന് ഇവിടെ ഞാൻ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം നിങ്ങളിൽ നിന്നുയരുന്ന ശബ്ദമാണ്.

ഞാൻ സിനിമയിൽ വരുമ്പോൾ മെലിഞ്ഞ്, കറുത്ത, ഒരു കഴിവുമില്ലാത്തവനായാണ് ഇരുന്നത്, എന്നാൽ ഇത്രയും നാളിലെ എന്റെ സൗന്ദര്യത്തെ നിങ്ങൾ കാണുന്നു. ഇം​ഗ്ലീഷ് സംസാരിക്കാൻ പോലും അറിയാതിരുന്ന എന്നെ ഹോളിവുഡ് സിനിമയിൽ അഭിനയിപ്പിച്ച് അതിൽ അഴക് കാണുന്നു. രായൻ എന്റെ 50-മത് സിനിമയാണ് എന്ന് മനസിലായപ്പോൾ നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആ​ഗ്രഹിച്ചു. അതുകൊണ്ട് എന്റെ അമ്പതാം സിനിമ ഞാൻ തന്നെ സംവിധാനം ചെയ്യണമെന്ന് കരുതി. രായൻ നിങ്ങൾക്ക് വേണ്ടിയുള്ള സമർപ്പണമാണ്.

ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമാണ് രായൻ. സൺ പിക്ച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ജൂലൈ 26നാണ് റിലീസ് ചെയ്യുക.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us