ഇത് റോളക്‌സിനും മേലെ...; കിടിലൻ സ്വാഗിൽ നടിപ്പിൻ നായകൻ; സൂര്യ 44 ഗ്ലിംപ്സ്

സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ആരാധകരെ ആവേശം കൊള്ളിക്കുന്ന വീഡിയോ പുറത്തുവിട്ടത്
ഇത് റോളക്‌സിനും മേലെ...; കിടിലൻ സ്വാഗിൽ നടിപ്പിൻ നായകൻ; സൂര്യ 44 ഗ്ലിംപ്സ്
Updated on

സൂര്യയും കാർത്തിക് സുബ്ബരാജും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന വാർത്തകൾ തമിഴകത്ത് ഏറെ ചർച്ചയായിരുന്നു. സൂര്യ 44 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡിൽ ഈ അടുത്താണ് പൂർത്തിയായത്. ഇപ്പോഴിതാ സിനിമയുടെ ഗ്ലിംപ്സ് പുറത്തുവിട്ടിരിക്കയാണ് അണിയറപ്രവർത്തകർ.

കറുപ്പ് ഷർട്ടും പാന്റ്സും ധരിച്ച് സൂര്യ നടന്നുവരുന്നതും തോക്ക് ചൂണ്ടുന്നതുമാണ് ഗ്ലിംപ്സിലുളളത്. സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ആരാധകരെ ആവേശം കൊള്ളിക്കുന്ന വീഡിയോ പുറത്തുവിട്ടത്. മൂടി നീട്ടി വളർത്തി, താഴേക്ക് നീട്ടിയ മീശയുമായുള്ള വിന്റേജ് ലുക്കിലാണ് സൂര്യ സിനിമയിലുള്ളത്.

സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. അതിനൊപ്പം സിനിമയുടെ ടൈറ്റിൽ ഇന്ന് പുറത്തുവിടുമെന്നുള്ള റിപ്പോർട്ടുകളും സജീവമാണ്. 'ലവ് ലാഫ്റ്റര്‍ വാര്‍' എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈന്‍. സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇത് റോളക്‌സിനും മേലെ...; കിടിലൻ സ്വാഗിൽ നടിപ്പിൻ നായകൻ; സൂര്യ 44 ഗ്ലിംപ്സ്
'ഇത് കഴിയുന്നത് വരെ കാലാവസ്ഥ ഒന്ന് സഹകരിക്കണം'; 'എമ്പുരാൻ' സെറ്റിൽ പൃഥ്വിരാജ്

സൂര്യ 44-ൽ മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിന്‍ സെല്‍വന് ശേഷം ജയറാം ചെയ്യുന്ന തമിഴ് ചിത്രമാണിത്. പൂജ ഹെഗ്ഡെ നായികയാവുന്ന സിനിമയിൽ കരുണാകരനും മറ്റൊരു പ്രധാന കഥാപാത്രമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com