അയാൾ സംഗീതത്തിന്റെ രാജാവാണ്...; 'എന്തരോ മഹാനുഭാവുലു' റീമാസ്റ്റേര്‍ഡ് വീഡിയോ എത്തി

2000ത്തിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമാണ് ദേവദൂതൻ
അയാൾ സംഗീതത്തിന്റെ രാജാവാണ്...; 'എന്തരോ മഹാനുഭാവുലു' റീമാസ്റ്റേര്‍ഡ് വീഡിയോ എത്തി
Updated on

പാട്ട് കൊണ്ടും ബാക്ക്ഗ്രൗണ്ട് സ്കോ‍ർ‌ കൊണ്ടും വിദ്യസാ​ഗ‍ർ മാജിക് തീ‍ർത്ത ചിത്രം ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്. 24 വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമയിലെ ഓരോ ഗാനവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രം അടുത്ത ദിവസം റീ റിലീസ് ചെയ്യുമ്പോൾ, അതിന് മുന്നോടിയായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. എന്തരോ മഹാനുഭാവലൂ എന്ന് ആരംഭിക്കുന്ന പ്രശസ്ത ഗാനത്തിന്‍റെ റീമാസ്റ്റേര്‍ഡ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

ഒരു കാലത്ത് ബോക്സ് ഓഫീസിൽ പരാജയപ്പെട്ട, അണ്ട‍ർ റേറ്റ‍ഡ് വിഭാഗത്തിലേക്ക് നീക്കപ്പെട്ട ചിത്രത്തിനായി ഇന്ന് കാത്തിരിക്കുന്നത് നിരവധി പേരാണ്. 2000ത്തിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമാണ് ദേവദൂതൻ. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സന്തോഷ്‌ സി തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. കെ ജെ യേശുദാസ്, എം. ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെ എസ്.ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം,മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തെ അതിന്‍റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

അയാൾ സംഗീതത്തിന്റെ രാജാവാണ്...; 'എന്തരോ മഹാനുഭാവുലു' റീമാസ്റ്റേര്‍ഡ് വീഡിയോ എത്തി
സൈമ നെക്‌സ സ്ട്രീമിങ് അക്കാദമി അവാര്‍ഡ്; പുരുഷപ്രേതത്തിലൂടെ മികച്ച സംവിധായകനായി കൃഷാന്ദ്

പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: മുത്തുരാജ്, ഗിരീഷ്മേനോൻ, കോസ്റ്റ്യൂംസ്: എ.സതീശൻ എസ്.ബി., മുരളി, മേക്കപ്പ്: സി.വി. സുദേവൻ, സലീം, കൊറിയോഗ്രാഫി: കുമാർ ശാന്തി, സഹസംവിധാനം: ജോയ് .കെ. മാത്യു, തോമസ് .കെ. സെബാസ്റ്റ്യൻ, ഗിരീഷ്.കെ.മാരാർ, അറ്റ്മോസ് മിക്സ്‌: ഹരിനാരായണൻ, ഡോൾബി അറ്റ്മോസ് മിക്സ്‌ സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്, വി എഫ് എക്സ്: മാഗസിൻ മീഡിയ, കളറിസ്റ്റ്: സെൽവിൻ വർഗീസ്, 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷൻ:കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, ടൈറ്റിൽസ് : ഷാൻ ആഷിഫ് (ഹൈസ്റ്റുഡിയോസ്), മാർക്കറ്റിംഗ്: ഹൈപ്പ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: എം.കെ. മോഹനൻ (മോമി), പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മോമെൻറ്സ്, റീഗെയ്ൽ, ലൈനോജ് റെഡ്‌ഡിസൈൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com