'ഹൈപ്പില്ലാതെ വന്ന് ഞെട്ടിച്ച ലിസ്റ്റിൽ ഒന്നുകൂടി'; 'ലെവൽ ക്രോസ്' ക്വാളിറ്റി പടമെന്ന് പ്രേക്ഷകർ

'ആസിഫ് അലിയുടെ ഗംഭീര പെർഫോമൻസ് തന്നെയാണ് ഏറ്റവും വലിയ പോസിറ്റീവ്'
'ഹൈപ്പില്ലാതെ വന്ന് ഞെട്ടിച്ച ലിസ്റ്റിൽ ഒന്നുകൂടി'; 'ലെവൽ ക്രോസ്' ക്വാളിറ്റി പടമെന്ന് പ്രേക്ഷകർ
Updated on

തലവൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി നായകനായി നവാഗതനായ അർഫാസ് അയ്യൂബ് സംവിധാനം ചെയ്ത ലെവൽ ക്രോസ് ക്വാളിറ്റി ചിത്രമെന്ന് പ്രേക്ഷകർ. സിനിമ കണ്ട് സോഷ്യൽ മീഡിയയിലൂടെ പ്രതികരണമറിയിച്ച പ്രേക്ഷകർ ഹൈപ്പില്ലാതെ വന്ന് ഞെട്ടിച്ച ലിസ്റ്റിൽ ലെവൽ ക്രോസ് കൂടി വന്നിരിക്കുകയാണ് എന്നാണ് അഭിപ്രായപ്പെടുന്നത്.

ആസിഫിന്റെ വക വീണ്ടുമൊരു ക്വാളിറ്റി ഐറ്റം. ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ആണ് പടം. ആസിഫ് അലിയുടെ ഗംഭീര പെർഫോമൻസ് തന്നെയാണ് ഏറ്റവും വലിയ പോസിറ്റാവ് കൂടാതെ അമല പോൾ, ഷറഫുദ്ദീൻ എന്നിവരും നന്നായി തന്നെ ചെയ്തിട്ടുണ്ട്. ജീത്തുവിന്റെ ശിഷ്യന്റെ പടമായതുകൊണ്ടുതന്നെ ജിത്തുവിന്റെ Style Of Making ഫോളോ ചെയ്താണ് പടം എടുത്തിരിക്കുന്നത്. പടത്തിന്റെ സ്റ്റോറിയോ ക്ലൈമാക്സോ ഒരു രീതിയിലും പ്രവചിക്കാൻ കഴിയാത്ത രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. ടെക്നിക്കൽ സൈഡിലേക്ക് വന്നാൽ ഓരോ ഡിപ്പാർട്മെന്റും വളരെ നീറ്റായി തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. എടുത്ത് പറയേണ്ടത് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ്.

തലവന്റെ സമയത്ത് കൺസിസ്റ്റൻസി കീപ്പ് ചെയ്യുമെന്ന് പറഞ്ഞത് വെറുതെയല്ല അപ്പൊ... കരിയ‍‍ർ ബെസ്റ്റ് പെ‌ർഫോമൻസിൽൽ ഒരെണ്ണം കൂടി.! ഇനിയും തേച്ചാൽ ഇനിയും മിനിങ്ങും എന്ന് പറഞ്ഞപോലെയാണ് ആസിഫ് അലി എന്ന നടന്റെ കാര്യവും. ഈ സിനിമയിലേക്ക് വന്നാൽ ഒരു ലെവൽ ക്രോസും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളുമാണ് പ്ലോട്ട്. അതിൽ പ്രധാന കഥാപാത്രമായി ആസിഫ് അലിയും മറ്റു പ്രധാന കഥാപാത്രങ്ങളിൽ ഷറഫുദ്ധീനും അമല പോളും വരുന്നു. നല്ല സ്ലോ പേസിൽ പോകുന്ന സിനിമ ആയതുകൊണ്ട് തന്നെ Theatrical success എത്രത്തോളം ഡിമാൻഡ് ചെയ്യുന്നു എന്നതിനപ്പുറം ക്വാളിറ്റിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല എന്നുള്ളതാണ് ഇതിന്റെ ഹൈലൈറ്റ്. ജിത്തു ജോസഫിന്റെ അസിസ്റ്റൻസ് ആയ അ‍ർഫാസ് അയ്യൂബ് ആണ് ഇതിന്റെ ഡ‍യറക്ട‍ർ എന്ന് ഇപ്പോഴാണ് അറിയുന്നത്.

ഹൈപ്പ് ഇല്ലാതെ വന്ന് ഞ്ഞെട്ടിച്ച ലിസ്റ്റിൽ ഒരെണ്ണം കൂടി, ക്വാളിറ്റി പടം. നല്ലൊരു പ്ലോട്ട് വച്ചു ഒരു നിമിഷം പോലും ബോർ അടിപ്പിക്കാതെ തീർത്തു . പോസിറ്റീവ് ടെക്നിക്കൽ സൈഡ് ആണ് എല്ലാം Top Notch #AsifAli എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് പുള്ളി ഇമോഷൻസും കൈകാര്യം ചെയ്യുന്നത്.

ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങിയ ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ആസിഫ് അലി എത്തിയിരിക്കുന്നത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമായ ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ.

'ഹൈപ്പില്ലാതെ വന്ന് ഞെട്ടിച്ച ലിസ്റ്റിൽ ഒന്നുകൂടി'; 'ലെവൽ ക്രോസ്' ക്വാളിറ്റി പടമെന്ന് പ്രേക്ഷകർ
'മജീഷ്യൻ പണി തുടങ്ങിക്കഴിഞ്ഞു'; വിജയ് ചിത്രം ഗോട്ടിന്റെ പുതിയ അപ്ഡേഷൻ ഇതാ

Related Stories

No stories found.
logo
Reporter Live
www.reporterlive.com