'രായനി'ലെ ആ സെറ്റിന് മാത്രം മുടക്കിയത് 30 കോടി; ധനുഷ് ചിത്രം ഏറ്റെടുത്ത് തെന്നിന്ത്യൻ പ്രേക്ഷകർ

സിനിമയിൽ കാണിക്കുന്ന റോയപുരം എന്ന വടക്കൻ ചെന്നൈയിലെ പ്രദേശം പൂർണമായും സെറ്റാണ്
'രായനി'ലെ ആ സെറ്റിന് മാത്രം മുടക്കിയത് 30 കോടി; ധനുഷ് ചിത്രം ഏറ്റെടുത്ത് തെന്നിന്ത്യൻ പ്രേക്ഷകർ
Updated on

ധനുഷ് സംവിധാനം ചെയ്ത് നായകനായി ഇന്ന് റിലീസിനെത്തിയ 'രായൻ' ചിത്രം ആദ്യ ദിവസത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമ ആഗോള തലത്തിൽ സ്വീകാര്യത നേടിയെന്നു വേണം പ്രതികരണങ്ങളിലൂടെ മനസിലാക്കാൻ. ധനുഷിന്റെ പെർഫോമൻസിനൊപ്പം ചിത്രത്തിന്റെ മേക്കിങ്ങിനും പ്രേക്ഷകർ കൈയ്യടിക്കുന്നുണ്ട്, ഒപ്പം വടക്കൻ ചെന്നൈയുടെ പശ്ചാത്തലവും.

സിനിമയിൽ കാണിക്കുന്ന ചില സ്ഥലങ്ങൾ സെറ്റാക്കിയതാണ്. ചിത്രത്തിന്റെ ഭൂരിഭാഗവും ചെന്നൈയുടെ സെറ്റാണ്, ഇതിൽ റോയാപുരം എന്ന സ്ഥലം പൂർണമായും നിർമ്മിച്ചതാണെന്നും ഈ സെറ്റ് വർക്കിനായി മാത്രം ഏതാണ്ട് 30 കോടിയോളം ചെലവഴിച്ചു എന്നുമാണ് നടൻ എസ് ജെ സൂര്യ പറയുന്നത്. റോയാപുരം നിർമ്മിക്കുന്നതിനായി കലാ സംവിധായകൻ ജാക്കി വളരെയേറെ പരിശ്രമിച്ചു എന്നും ഒറിജിനലിനെയും വെല്ലുന്ന തരത്തിൽ അത്രയും മനോഹരമായി ആ സ്ഥലം സൃഷ്ടിച്ചതിൽ ജാക്കിയുടെ കഠിനാധ്വാനം ഉണ്ടെന്നും നടൻ എസ് ജെ സൂര്യ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ധനുഷ് ലീഡ് റോളിലെത്തുന്ന രായൻ ഒരു ഗ്യാങ്സ്റ്റർ ചിത്രമാണ്. സിനിമയിൽ സന്ദീപ് കിഷൻ, കാളിദാസ് ജയറാം എന്നിവർ ധനുഷിന്റെ സഹോദര കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. സുഹൃത്തുക്കളായി എസ് ജെ സൂര്യയും ശരവണനും അഭിനയിക്കുമ്പോൾ പ്രകാശ് രാജ്, ദുഷാര വിജയൻ, അപർണ ബാലമുരളി എന്നിവർ മറ്റ് നിർണായക കഥാപാത്രങ്ങളായി മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നുണ്ട്. ചിത്രം തെലുങ്കിലും മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

'രായനി'ലെ ആ സെറ്റിന് മാത്രം മുടക്കിയത് 30 കോടി; ധനുഷ് ചിത്രം ഏറ്റെടുത്ത് തെന്നിന്ത്യൻ പ്രേക്ഷകർ
സ്കൂളിൽ പോകാൻ മടി, ഒടുവിൽ സൂപ്പർ സ്റ്റാർ താത്തയും വന്നു; രജനിക്കൊപ്പം മകന്റെ ചിത്രവുമായി സൗന്ദര്യ

Related Stories

No stories found.
logo
Reporter Live
www.reporterlive.com