'ആദിപുരുഷ് പോലെ മോഷൻ കാരിക്കേച്ചറാകില്ല രാമായണ'; ഇത് യഥാർത്ഥ പെർഫോമേഴ്സ് സിനിമയെന്ന് രമേശ് ബാല

'ആദിപുരുഷിലെ കഥാപാത്രങ്ങളെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. കഥമാറ്റിക്കൊണ്ട് സംഭാഷണങ്ങളെ വളരെ സമകാലികമായി നിലനിർത്തുകയാണ് അവർ ചെയ്തത്'

dot image

ഓം റൗട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ 'ആദിപുരുഷി'ന് നേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ നിന്ന് ഇതുവരെയും മോചനമുണ്ടായിട്ടില്ല. ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചുവെങ്കിലും സിനിമയ്ക്ക് മോശം റിവ്യുവാണ് ഇന്ത്യയോട്ടാകെ ഉണ്ടായത്. ഇതിനിടയിൽ രമായാണം അടിസ്ഥാനമാക്കി സംവിധായകൻ നിതേഷ് തിവാരി ചിത്രമൊരുക്കുന്നുവെന്നുള്ള വാർത്തകളും എത്തിയിരുന്നു. എന്നാൽ ആദിപുരുഷ് പോലെയാകില്ല നിതേഷ് തിവാരിയുടെ ചിത്രമെന്ന് പറയുകയാണ് ട്രേഡ് അനലിസ്റ്റായ രമേശ് ബാല.

ആദിപുരുഷിന് നേരെ ഉയർന്ന വിമർശനം പുതിയ ചിത്രത്തെ ബാധിക്കത്ത തരത്തിലെത്തിക്കാൻ അണിയറപ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട്. നിതേഷ് തിവാരിയുടെ ചിത്രം മോഷൻ കാരിക്കേച്ചറല്ല, ഒരു യഥാർത്ഥ പെർഫോമേഴ്സ് സിനിമയായിരിക്കുമെന്ന് പ്രതീക്ഷിക്കാം. നിതേഷ് ഒറിജിനലിനോട് നീതി പുലർത്തണം, രമേശ് ബാല മാധ്യമങ്ങളോട് പറഞ്ഞു.

ആദിപുരുഷിലെ കഥാപാത്രങ്ങളെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. കഥമാറ്റിക്കൊണ്ട് സംഭാഷണങ്ങളെ വളരെ സമകാലികമായി നിലനിർത്തുകയാണ് അവർ ചെയ്തത്. ഇത്തരം കാര്യങ്ങൾ ഒരു ഇതിഹാസ ചിത്രത്തിൽ ചെയ്യാൻ പാടില്ല, രമേശ് കൂട്ടിച്ചേർത്തു. 500 കോടി ബജറ്റിലാണ് ബോളിവുഡിൽ 'രാമായണം' ഒരുങ്ങുന്നത്. ആലിയ ഭട്ട് സീതയായും രൺബീർ കപൂർ രാമനായുമെത്തുമ്പോൾ രാവണനെ അവതരിപ്പിക്കുക കന്നഡ താരം യഷ് ആയിരിക്കുമെന്നാണ് സൂചന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us