പാടിയ പത്ത് ഗാനങ്ങള്ക്കും ഒരു ബില്ല്യണിലധികം സ്ട്രീമുകള്; അപൂര്വ നേട്ടവുമായി റിഹാന

കഴിഞ്ഞ ഏഴ് വർഷക്കാലം പുതിയ ആൽബങ്ങളൊന്നും കംപോസ് ചെയ്യാതിരുന്നിട്ടും റെക്കോര്ഡുകള് ഭേദിക്കുകയാണ് താരം

dot image

സ്പോട്ടിഫൈ മ്യൂസിക് പ്ലാറ്റ്ഫോമിൽ നിന്ന് അപൂർവ നേട്ടവുമായി പ്രശസ്ത ബാർബേഡിയൻ ഗായിക റിഹാന. സ്പോട്ടിഫൈയിലുള്ള റിഹാനയുടെ പത്ത് ഗാനങ്ങള്ക്ക് ഒരു ബില്ല്യണിലധികം സ്ട്രീമുകളാണ് നേടിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത ഗായികയായിരിക്കുകയാണ് ഇപ്പോൾ റിഹാന. താരം തന്നെയാണ് ഇക്കാര്യം ബാഡ്ഗാള്റിറി എന്ന തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്.

2016 ലാണ് റിഹാന 'അന്റി' എന്ന ഗാനത്തിലൂടെ അവസാനമായെത്തിയത്. കഴിഞ്ഞ ഏഴ് വർഷക്കാലം പുതിയ ആൽബങ്ങളൊന്നും കംപോസ് ചെയ്യാതിരുന്നിട്ടും റെക്കോര്ഡുകള് ഭേദിക്കുകയാണ് താരം. വേറിട്ട ശബ്ദത്തിലൂടെയും വ്യത്യസ്ത ഗാനങ്ങളിലൂടെയും തന്റേതായ ശൈലി കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ള ഗായികയാണ് റിഹാന.

2023 ലെ ഏറ്റവും സമ്പന്നമായ സെലിബ്രിറ്റി ഉൽപ്പന്നങ്ങളിൽ 477.2 മില്യണുമായി ഒന്നാം സ്ഥാനത്ത് 'ഫെന്റി ബ്യൂട്ടി' എന്ന ബ്യൂട്ടി ബ്രാന്ഡിലൂടെ റിഹാന ഇടം നേടിയിട്ടുണ്ട്. സംഗീത യാത്ര തുടരുമ്പോൾ അത്ഭുതപ്പെടുത്തുന്ന, അസാധാരണമായ, പുതിയ തലങ്ങള് അന്വേഷിക്കാനാണ് തനിക്കാഗ്രഹം എന്നാണ് റിഹാന പറയുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us