'സുബ്രഹ്മണ്യപുര'ത്തിന് 15 വർഷം; സംവിധാന രംഗത്തേക്ക് തിരിച്ചുവരികയാണെന്ന് ശശികുമാർ

65 ലക്ഷം രൂപ ചെലവിലൊരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വാരിയത് 30 കോടിയാണ്

dot image

ആദ്യ സംവിധാനത്തിലൂടെ തമിഴ് സിനിമയ്ക്ക് ബ്ലോക്ക് ബസ്റ്റർ ഹിറ്റ് സമ്മാനിച്ച നടനും സംവിധായകനുമാണ് ശശികുമാർ. 2008-ൽ പുറത്തിറങ്ങിയ 'സുബ്രഹ്മണ്യപുരം' തമിഴ് നാട്ടിലെ വമ്പൻ വിജയത്തിന് പിന്നാലെ പല തെന്നിന്ത്യൻ ഭാഷകളിലും റീമേക്ക് ചെയ്ത് സൂപ്പർ ഹിറ്റായിരുന്നു. 65 ലക്ഷം രൂപ ചെലവിലൊരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വാരിയത് 30 കോടിയാണ്. സുബ്രഹ്മണ്യപുരത്തിന്റെ 15-ാം വാർഷികം ആഘോഷിക്കുന്ന ഇന്ന് സംവിധായകൻ തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള സന്തോഷ വാർത്ത കൂടി പ്രേക്ഷകരെ അറിയിക്കുകയാണ്.

സുബ്രഹ്മണ്യപുരത്തിന് 15 വർഷം. ഓർമ്മകൾക്ക് ഇപ്പോഴും അതേ പുതുമ. നിങ്ങൾ എല്ലാവരും സിനിമയെ അംഗീകരിക്കുക മാത്രമല്ല ചെയ്തത്, ആഘോഷിച്ചു. ഈ പ്രധാനപ്പെട്ട ദിവസത്തിൽ ഞാൻ മറ്റൊരു സന്തോഷ വാർത്ത കൂടി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. അടുത്ത സംവിധാന സംരംഭത്തിന്റെ തുടക്കമാണ്, ശശികുമാർ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.

സുബ്രഹ്മണ്യപുരത്തിന് ശേഷം 'ഈശൻ' എന്ന സിനിമയാണ് ശശികുമാർ സംവിധാനം ചെയ്തത്. പുതിയ സിനിമയുടെ മറ്റ് വിവരങ്ങളൊന്നും ശശികുമാർ പുറത്തുവിട്ടിട്ടില്ല. സുബ്രഹ്മണ്യപുരത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച ശശികുമാർ പിന്നീട് നിരവധി സിനിമകളിൽ നായകനായും വില്ലനായും സഹനടനായും അരങ്ങ് തകർത്തു. ഇതുകൂടാതെ പത്തിലധികം സിനിമകൾ ശശികുമാർ നിർമ്മിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us