ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പുലിമട' റിലീസിനൊരുങ്ങുന്നു. എ കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും അദ്ദേഹത്തിന്റെതാണ്. വേണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
ഐശ്വര്യയ്ക്കും ജോജുവിനും പുറമെ ചെമ്പൻ വിനോദ്, ലിജോ മോൾ, ജാഫർ ഇടുക്കി, ജിയോ ബേബി, ബാലചന്ദ്ര മേനോൻ, ജോണി ആൻ്റണി, കൃഷ്ണപ്രഭ, സോനാ നായർ എന്നിവരും താരങ്ങളായുണ്ട്. എട്ട് വർഷങ്ങൾക്ക് ശേഷമാണ് വേണു ക്യാമറയ്ക്ക് പിന്നിലെത്തുന്നത് എന്നതും പ്രത്യേകതയാണ്.
ചിത്രത്തിന്റെ സംഗീത സംവിധാനം ഇഷാൻ ദേവും പശ്ചാത്തല സംഗീതം അനിൽ ജോൺസണുമാണ് നിർവഹിക്കുന്നത്.