'സിറ്റാഡൽ' കഴിഞ്ഞാൽ സിനിമയിൽ നിന്ന് പിന്മാറ്റം; നീണ്ട അവധിയെടുക്കാൻ സമാന്ത റൂത്ത് പ്രഭു

സാമന്തയുടെ ബോളിവുഡ് അരങ്ങേറ്റവും അടുത്ത കാലങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു

dot image

പ്രൈം വിഡിയോസിന്റെ ആഗോള സ്പൈ സീരിസ് 'സിറ്റാഡൽ' പൂർത്തിയായാൽ കരിയറിൽ ഇടവേളയെടുക്കാൻ നടി സമാന്ത റൂത്ത് പ്രഭു. കഴിഞ്ഞ വർഷമാണ് താരം തന്റെ രോഗവിവരം ആരാധകരെ അറിയിച്ചത്. ശരീരത്തിലെ മസിലുകളെ ദുര്ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് സാമന്തയെ ബാധിച്ചത്. ചികിത്സാർഥം അവധിയെടുക്കുമെന്നാണ് വിവരം.

സിറ്റാഡലിന് പുറമെ തെലുങ്ക് ചിത്രം 'ഖുശി'യും താരത്തിന് പൂർത്തിയാക്കാനുണ്ട്. സിറ്റാഡലിൽ വരുൺ ധവാനും ഖുശിയിൽ വിജയ് ദേവരകൊണ്ടയുമാണ് സഹതാരങ്ങൾ. വരും ദിവസങ്ങളിൽ ഇരു ചിത്രങ്ങളും പൂർത്തിയാകുമെന്നും ചികത്സാവശ്യങ്ങൾക്കായി ഒരുവർഷം അവധിയെടുക്കുമെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

സമാന്തയുടെ ബോളിവുഡ് അരങ്ങേറ്റവും അടുത്ത കാലങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ പുതിയ പ്രൊജക്റ്റുകൾ തിരഞ്ഞെടുക്കുന്നില്ലെന്നും മുൻകൂർ വാങ്ങിയ പണം തിരികെ നൽകുന്നതായും റിപ്പോർട്ട് ഉണ്ട്.

'അഭിജ്ഞാന ശാകുന്തളം' ആസ്പദമാക്കി ഒരുക്കിയ 'ശാകുന്തള'മാണ് സമാന്തയുടെതായി അവസാനം പുറത്തിറങ്ങിയത്. ഏപ്രില് 14ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളും മോശം കളക്ഷനുമായിരുന്നു നേടിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us