ഷാരൂഖ് സിനിമകൾക്ക് വൻ ഡിമാൻഡ്; നടന്റെ രണ്ട് ചിത്രങ്ങളുടെ തിയേറ്റർ ഇതര അവകാശം വിറ്റത് 480 കോടിക്ക്

വാന് 250 കോടി ഡുങ്കിക്ക് 230 കോടി എന്നിങ്ങനെയാണ് കണക്കുകൾ

dot image

ബോളിവുഡിലെ ഡിമാൻഡുള്ള താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാൻ. നടൻ നായകനായെത്തി ആഗോളതലത്തിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റടിച്ച 'പഠാൻ' സിനിമയ്ക്ക് ശേഷം ഡിമാൻഡ് വീണ്ടും കൂടുകയാണ്. താരത്തിന്റെ വരാനിരിക്കുന്ന രണ്ട് വമ്പൻ സിനിമകളുടെ ട്രെയ്ലർ-ടീസർ എത്തുന്നതിനും മുൻപേ കോടികളെറിഞ്ഞാണ് ചിത്രത്തിന്റെ തിയേറ്റർ ഇതര അവകാശങ്ങൾ വിതരണക്കാർ സ്വന്തമാക്കിയത്.

അറ്റ്ലി സംവിധാനം ചെയ്യുന്ന 'ജവാൻ', രാജ്കുമാർ ഹിരാനിയുടെ 'ഡുങ്കി' എന്നീ സിനിമകൾ തിയേറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ തിയേറ്റർ ഇതര അവകാശം വിറ്റത് 480 കോടിക്കെന്നാണ് റിപ്പോർട്ട്. സാറ്റ്ലൈറ്റ്, ഡിജിറ്റൽ, മ്യൂസിക് അവകാശങ്ങളാണ് വിറ്റിരിക്കുന്നതെന്നാണ് വിവരം. ഇതിൽ ജവാന് 250 കോടി ഡുങ്കിക്ക് 230 കോടി എന്നിങ്ങനെയാണ് കണക്കെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയിൻമെന്റാണ് അദ്ദേഹത്തിന്റെ ഇരു ചിത്രങ്ങളും നിർമ്മിക്കുന്നത്. ജവാനിൽ ഷാരൂഖിനൊപ്പം നയൻതാര, വിജയ് സേതുപതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ജവാൻ. സെപ്റ്റംബർ ഏഴിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം, തപ്സി പന്നുവാണ് ഡുങ്കിയിലെ നായിക. ചിത്രം ക്രിസ്മസ് റിലീസായി പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us