നിങ്ങൾ ഗേ അല്ലേ..? ത്രെഡ്സിൽ കരൺ ജോഹറിനോട് ചോദ്യം; ഉടൻ മറുപടി

തന്റെ ലൈംഗികതയെ പറ്റി പൊതു ഇടങ്ങളിൽ മടിയില്ലാതെ തുറന്നുസംസാരിക്കുന്ന വ്യക്തികൂടിയാണ് കരൺ. സ്വവർഗാനുരാഗിയെന്ന് വെളിപ്പെടുത്തും മുൻപെ ഓൺലൈൻ ആക്രമണത്തിനും ട്രോളുകൾക്കുമെല്ലാം കരൺ വിധേയനായിട്ടുണ്ട്

dot image

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം 'ത്രെഡ്സ്' ആണ്. സിനിമാതാരങ്ങൾക്കിടയിലും ത്രെഡ്സ് താരമായി മാറി കഴിഞ്ഞു. ഇതിനിടയിൽ സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിന് ത്രെഡ്സിൽ വന്ന ഒരു കമന്റിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അക്കൗണ്ട് എടുത്തതിന് പിന്നാലെ പേജിൽ എൻഗേജ്മെന്റ് കൂട്ടാൻ 'ആസ്ക്ക് കരൺ എനിതിങ്ങ്' എന്ന സെഷൻ കരൺ പോസ്റ്റ് ചെയ്യുകയുണ്ടായി. സെഷനിൽ താരത്തിനോട് പ്രേക്ഷകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി കമന്റിലൂടെയാണ് കരൺ നൽകിയത്.

ഇതിനിടയിലാണ് 'നിങ്ങൾ ഒരു ഗേ ആണ്, അല്ലേ? എന്ന് ഒരു ഉപയോക്താവ് ചോദിച്ചത്. 'നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?' എന്നായിരുന്നു കരണിന്റെ മറുപടി. ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും സ്ക്രീൻഷോട്ടുകൾ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. ഏറ്റവും വിലയ നഷ്ടം തോന്നിയ നിമിഷത്തെ കുറിച്ച് മറ്റൊരു ആരാധകൻ ചോദിച്ചു, 'എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടി ശ്രീദേവി മാഡത്തിനൊപ്പം പ്രവർത്തിക്കാനും സംവിധാനം ചെയ്യാനും എനിക്കൊരിക്കലും സാധിച്ചില്ല', കരൺ മറുപടിയായി കുറിച്ചു.

താനൊരു സ്വവർഗാനുരാഗിയാണെന്ന് കരൺ തന്നെ തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തന്റെ ലൈംഗികതയെ പറ്റി പൊതു ഇടങ്ങളിൽ മടിയില്ലാതെ തുറന്നുസംസാരിക്കുന്ന വ്യക്തികൂടിയാണ് കരൺ. സ്വവർഗാനുരാഗിയെന്ന് വെളിപ്പെടുത്തും മുൻപെ ഓൺലൈൻ ആക്രമണത്തിനും ട്രോളുകൾക്കുമെല്ലാം കരൺ വിധേയനായിട്ടുണ്ട്. 'ആദ്യമൊക്കെ ട്രോളുകൾ കാണുമ്പോൾ, ദേഷ്യം വരുമായിരുന്നു. എന്നാൽ പിന്നീട് സാധാരണസംഭവമായി തോന്നി,' എന്നാണ് കരൺ ജോഹർ ഒരഭിമുഖത്തിൽ പറഞ്ഞു.

റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രമാണ് കരൺ സംവിധാനത്തിലൊരുങ്ങിയ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ട്രെയ്ലറിന് വലിസ സ്വീകാര്യതയാണ് ലഭിച്ചത്. ഹിരൂ യഷ് ജോഹർ, കരൺ ജോഹർ, അപൂർവ്വ മേഹ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രിതമാണ് സംഗീതം. 2023 ജൂലായ് 28-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us