'വിരോധമില്ലെങ്കിൽ എന്നെയും ടീമിലെടുക്കുമോ? '; യോഗി ബാബുവിന് മറുപടിയുമായി സി എസ് കെ ക്യാപ്റ്റൻ ധോണി

‘സി എസ് കെയിൽ അമ്പാട്ടി റായുഡു വിരമിച്ച ഒരൊഴിവ് ബാക്കിയുണ്ട്. അതിൽ നിങ്ങൾക്കൊരു അവസരം തരാൻ ഞാൻ മാനേജ്മെന്റിനോട് പറയുന്നുണ്ട്'

dot image

ചെന്നൈ സൂപ്പർ കിങ്സ് ടീമിലേക്ക് തന്നെയും കൂടെ ചേർക്കുമോ എന്ന് എം എസ് ധോണിയോട് നടൻ യോഗി ബാബു. ധോണി എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ചിത്രം 'ലെറ്റ്സ് ഗെറ്റ് മാരീഡി'ന്റെ ട്രയ്ലർ ലോഞ്ചിലാണ് യോഗി ബാബുവിന്റെ രസകരമായ ചോദ്യം. ഒട്ടും താമസിക്കാതെ തമാശ കലർത്തി സി എസ് കെ ക്യാപ്റ്റന്റെ മറുപടിയുമെത്തി.

‘സി എസ് കെയിൽ അമ്പാട്ടി റായുഡു വിരമിച്ച ഒരൊഴിവ് ബാക്കിയുണ്ട്. അതിൽ നിങ്ങൾക്കൊരു അവസരം തരാൻ ഞാൻ മാനേജ്മെന്റിനോട് പറയുന്നുണ്ട്. പക്ഷെ നിങ്ങൾ സിനിമയിൽ വലിയ തിരക്കുള്ളയാളല്ലേ. ടീമിൽ വന്നാൽ നിങ്ങൾ സ്ഥിരമായി കളിക്കണമെന്ന് ഞാൻ പറയും. നിങ്ങളെ പരിക്കേൽപിക്കാൻ വേണ്ടി വളരെ വേഗത്തിലാകും അവർ പന്തെറിയുക’, ധോണി ചിരിച്ചുകൊണ്ടു പറഞ്ഞു.

സദസ്സിലിരുന്നവർ കരഘോഷത്തോടെയാണ് ധോണിയുടെ മറുപടിയെ സ്വീകരിച്ചത്. ചെന്നൈ ലീല പാലസ് ഹോട്ടലിലായിരുന്നു ട്രെയ്ലർ ലോഞ്ച്. ചടങ്ങിന് ധോണിയുടെ പങ്കാളി സാക്ഷിയും എത്തിയിരുന്നു. ധോണിയ്ക്കായി കാത്തിരുന്ന വേദി പൂക്കളെറിഞ്ഞും ആർപ്പുവിളികളോടെയുമാണ് താരത്തെ ചടങ്ങിലേക്ക് വരവേറ്റത്. ധോണി എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് എൽ ജി എം.

dot image
To advertise here,contact us
dot image