മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ'യുടെ താരനിര ഇങ്ങനെ

അച്ഛനും മകനുമിടയിലുള്ള ബന്ധമാണ് സിനിമയുടെ പശ്ചാത്തലമെന്നാണ് വിവരം

dot image

മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം 'വൃഷഭ'യുടെ ചിത്രീകരണം ജൂലൈ മാസം അവസാന വാരം ആരംഭിക്കുകയാണ്. നന്ദകിഷോറിന്റെ സംവിധാനത്തിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് വൃഷഭ ഒരുങ്ങുന്നത്. 2024ലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമെന്ന ആത്മവിശ്വാസമാണ് അണിയറപ്രവർത്തകർ പങ്കുവെക്കുന്നതും. ചിത്രത്തിലെ താര നിരയാണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിലെ ചർച്ചാ വിഷയം.

വൃഷഭ ഒരു ഇമോഷണൽ ആക്ഷൻ ഡ്രാമ ആയിരിക്കുമെന്നും അച്ഛനും മകനുമിടയിലുള്ള ബന്ധം പശ്ചാത്തലമാകുമെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിരുന്നു. മോഹൻലാലിന്റെ മകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവതാരം റോഷൻ മേക്കയാണെന്നാണ് റിപ്പോർട്ട്. സിമ്രാൻ, സഹ്റ എസ് ഖാൻ എന്നിവർ നായികമാരാണ്. ഗരുഡ റാം പ്രതിനായകനാകും. ദേവിശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിർവഹിക്കുകയെന്നും റിപ്പോർട്ട് ഉണ്ട്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് വൃഷഭ പ്രഖ്യാപിച്ചത്. 200 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവായി കണക്കാക്കുന്നത്. ഏക്ത കപൂറിൻറെ ബാലാജി ടെലിഫിലിംസ് കൂടാതെ എവിഎസ് സ്റ്റുഡിയോസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമ്മിക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us