ഞെട്ടിച്ച് നോളൻ ചിത്രത്തിന്റെ ഓപ്പണിംഗ് ലുക്ക്; 'ഓപ്പൺഹൈമർ' മാസ്റ്റർ പീസാകുമെന്ന് പ്രേക്ഷകർ

ഒരേ സമയം അതിശയിപ്പിക്കുന്നതും അവേശത്തിലാഴ്ത്തുന്നതുമായ ദൃശ്യങ്ങളാണ് 5.06 മിനുട്ട് ദൈര്ഘ്യമുള്ള ഓപ്പണിംഗ് ലുക്ക് വീഡിയോയിലുള്ളത്

dot image

ലോക സിനിമാ പ്രേക്ഷകരെ ഞെട്ടിക്കാൻ ഇത്തവണ ഒരു ആറ്റം ബോംബ് കഥയുമായാണ് ക്രിസ്റ്റഫർ നോളന് എത്തുന്നത്. ആറ്റം ബോംബിന്റെ പിതാവായ ഓപ്പൺഹൈമറിന്റെ ഓപ്പണിംഗ് ലുക്ക് പുറത്തിറങ്ങിയതിന് പിന്നാലെ ഇതുവരെയുള്ളതിനേക്കാൾ വലിയ ആവേശത്തിലാണ് പ്രേക്ഷകർ. ഒരേ സമയം അതിശയിപ്പിക്കുന്നതും അവേശത്തിലാഴ്ത്തുന്നതുമായ ദൃശ്യങ്ങളാണ് 5.06 മിനുട്ട് ദൈര്ഘ്യമുള്ള ഓപ്പണിംഗ് ലുക്ക് വീഡിയോയിലുള്ളത്.

ഓപ്പൺഹൈമറിന്റെ ജീവിതവും, ആദ്യ ആറ്റംബോംബ് വികസിപ്പിച്ച ലോസ് അലാമോസ് ലബോറട്ടറിയിലെ മാൻഹട്ടൻ പ്രോജക്റ്റുമായുള്ള അദ്ദേഹത്തിന്റെ ബന്ധവുമാണ് ചിത്രം വിവരിക്കുന്നത്. ചിത്രം ഒരു മാസ്റ്റർ പീസെന്നാണ് പ്രേക്ഷകർ നൽകുന്ന അഭിപ്രായം, ക്രിസ്റ്റഫർ നോളന്റെ പാണ്ഡിത്യം ഒരിക്കൽ കൂടി തിളങ്ങാനൊരുങ്ങുന്നു. ഇത് വെറുമൊരു സിനിമ കാണാൻ പോകുന്നതുപോലെയാകില്ല, മികച്ച അനുഭവമായിരിക്കും. സിനിമ നമ്മളെ ഫീൽ ചെയ്യിക്കുന്ന രീതി അവിശ്വസനീയമാണ്. പ്രതീക്ഷകൾ ഉയരുന്നു. ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും വിസ്മയിപ്പിക്കുന്ന ചിത്രങ്ങളിൽ ഒന്നായിരിക്കും ഇത്. തീർച്ചയായും ഈ വർഷത്തെ മികച്ച സിനിമയായിരിക്കും ഇത്. ഈ സിനിമയ്ക്കും സിലിയൻ മർഫിക്കും അവർ അർഹിക്കുന്നതുപോലെ ഒരു ഓസ്കർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിങ്ങനെയാണ് കമന്റുകൾ എത്തുന്നത്.

വിഎഫ്എക്സ് രംഗങ്ങള് പൂർണമായും ഒഴിവാക്കിയാണ് ഓപ്പൺഹൈമർ ചിത്രീകരിച്ചിരിക്കുന്നത് എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ക്രിസ്റ്റഫർ നോളൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റിൽ നിർമ്മിക്കുന്ന സിനിമയാകും ഓപ്പൺഹൈമറെന്നും നോളൻ പറഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചിത്രീകരിച്ച യഥാർത്ഥ ന്യൂക്ലിയർ സ്ഫോടന രംഗവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമയാണ് ഓപ്പൺഹൈമർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us