'തയാറെടുപ്പുകൾ നടത്തിയത് ഭഗവത് ഗീത വായിച്ച്'; നോളൻ ചിത്രത്തെക്കുറിച്ച് കിലിയൻ മർഫി

ഓപ്പൺഹൈമറിനായി സംസ്കൃതം പഠിച്ചുവെന്നും താരം പറഞ്ഞു

dot image

'ഓപ്പൺഹൈമറി'ലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ മനസിനെ ഒരുക്കിയത് ഭഗവത് ഗീത വായിച്ചാണെന്ന് ഹോളിവുഡ് താരം കിലിയൻ മർഫി. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞൻ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് നോളൻ ചിത്രം. ഇതിനായി സംസ്കൃതം പഠിച്ചതായും താരം പറഞ്ഞു.

'ഞാൻ ലോകങ്ങളെ നശിപ്പിക്കുന്ന മരണമായിരിക്കുന്നു,' എന്നതാണ് ഓപ്പൺഹൈമറിൻ്റെ പ്രശസ്തമായ വാക്യം. ഭഗവത് ഗീതയിൽ വിഷ്ണു പറയുന്ന വാക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സാക്ഷാൽ ഓപ്പൺഹൈമർ ഇതുപറഞ്ഞതെന്നും കിലിയൻ മർഫി പറഞ്ഞു. 'ഞാൻ സിനിമയ്ക്കായുള്ള തയാറെടുപ്പിനിടെ ഭഗവത് ഗീത വായിച്ചു. അത് വളരെ മനോഹരവും പ്രചോദനം നൽകുന്നതുമാണ്. ഓപ്പൺഹൈമറിന് വേണ്ട സാന്ത്വനവും ആശ്വാസവും ആ പുസ്തകം അദ്ദേഹത്തിന് നൽകി,' കിലിയൻ മർഫി പറഞ്ഞു.

ജൂലൈ 21നാണ് ഓപ്പൺഹൈമറിന്റെ ഇന്ത്യയിലെ റിലീസ്. ഫ്രാഞ്ചൈസികളുള്ള ജനപ്രിയ സിനിമകൾക്ക് മാത്രം പുലർകാല ഷോകൾ ലഭിച്ചിരുന്ന രാജ്യത്ത് ഉയർന്ന പ്രീ ബുക്കിംഗ് നിരക്ക് കണക്കിലെടുത്ത് മൂന്ന് മണി മുതൽ പ്രധാന നഗരങ്ങളിൽ ചിത്രത്തിന് ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി ന്യൂക്ലിയർ സ്ഫോടനം യഥാർത്ഥമായി ചിത്രീകരിച്ചെന്നും വിഎഫ്എക്സ് സാധ്യതകൾ ഉപയോഗിച്ചില്ലെന്നും നോളൻ അടുത്തിടെ പറഞ്ഞു. കിലിയൻ മർഫിക്ക് പുറമെ എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ് തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us