അരങ്ങേറ്റ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കാൻ ദീപു കരുണാകരൻ; 'വിന്റർ 2' വരുന്നു

ആഗസ്റ്റ് പതിനേഴിന് ചിത്രീകരണം ആരംഭിക്കും

dot image

മലയാള സിനിമയിൽ ഹൊറർ-ത്രില്ലർ ചിത്രങ്ങൾ അനവധിയുണ്ടെങ്കിലും ദീപു കരുണാകരൻ സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ 'വിന്ററി'ന് പ്രത്യേകമായ ആസ്വാദകരുണ്ട്. ടെലിവിഷനിലും യൂട്യൂബിലുമായി സിനിമ വീണ്ടും കാണാനാഗ്രഹിക്കുന്ന പ്രേക്ഷകർക്ക് സന്തോഷ വാർത്ത അറിയിക്കുകയാണ് സംവിധായകൻ. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്.

ദീപു കരുണാകരന് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് വിന്റര്. പിന്നീട് ക്രേസി ഗോപാലൻ, തേജാ ഭായ് ആന്ഡ് ഫാമിലി, കരിങ്കുന്നം സിക്സസ് എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. അനില് പനച്ചൂരാന് ഗാനരചയിതാവായി തുടങ്ങുന്നതും വിന്ററിലൂടെയാണ്. പുതിയ കഥയായതിനാല് ജയറാമും ഭാവനയും വിന്റർ 2ല് ഉണ്ടാകില്ലെന്ന് ദീപു വ്യക്തമാക്കി. ആഗസ്റ്റ് പതിനേഴിന് ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളെ ഉടന് തന്നെ പ്രഖ്യാപിക്കും.

ദീപു കരുണാകരന്റെ നേതൃത്ത്വത്തിലുള്ള ലെമണ് പ്രൊഡക്ഷന്സാണ് പുതിയ ചിത്രം നിര്മ്മിക്കുക. ശരത്ത് വിനായകൻ രചനയും മനു രമേശ് സംഗീതസംവിധാനവും നിർവഹിക്കും.

dot image
To advertise here,contact us
dot image