'ഞാൻ പറഞ്ഞത് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു'; തക്കാളി പരാമർശത്തിൽ മാപ്പ് പറഞ്ഞ് സുനിൽ ഷെട്ടി

എനിക്ക് അവരെക്കുറിച്ച് അത്തരത്തിൽ ചിന്തിക്കാൻ പോലും കഴിയില്ല. 'എന്റെ സ്വപ്നത്തിൽ പോലും അവർക്കെതിരെ സംസാരിക്കാൻ സാധിക്കില്ല'

dot image

തക്കാളിക്ക് വിലകൂടിയതുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സുനിൽ ഷെട്ടി നത്തിയ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വീട്ടിൽ തക്കാളിയുടെ ഉപയോഗം കുറച്ചു, തക്കാളി കുറച്ചേ കഴിക്കാറുള്ളൂ എന്നതടക്കമുള്ള സുനിൽ ഷെട്ടിയുടെ പരമാർശം കർഷകരെ അപമാനിക്കുന്ന തരത്തിലാണെന്നായിരുന്നു പ്രതികരണങ്ങൾ. എന്നാൽ താൻ കർഷകരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നും അവരെ ആത്മാർത്ഥമായി പിന്തുണയ്ക്കുന്നുവെന്നും പറയുകയാണ് ഹോട്ടൽ ഉടമ കൂടിയായ നടൻ. പ്രസ്താവന വിവാദമായതോടെ സോഷ്യൽ മീഡയിയലൂടെയാണ് താരം പ്രതികരിച്ചത്.

നമ്മുടെ കർഷകരെ ഞാൻ ആത്മാർത്ഥമായി പിന്തുണയ്ക്കുന്നു. അവരെക്കുറിച്ച് നിഷേധാത്മകമായ തരത്തിൽ എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അവരുടെ പിന്തുണയോടെയാണ് ഞാൻ ഇപ്പോഴും പ്രവർത്തിക്കുന്നത്. ഒരു ഹോട്ടൽ ഉടമ എന്ന നിലയിൽ അവരുമായുള്ള എന്റെ ബന്ധം എല്ലായ്പ്പോഴും നേരിട്ടുള്ളതാണ്.

മനസിൽ കരുതാത്ത എന്റെ ഏതെങ്കിലും പ്രസ്താവനകൾ അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു, എനിക്ക് അവരെക്കുറിച്ച് അത്തരത്തിൽ ചിന്തിക്കാൻ പോലും കഴിയില്ല. എന്റെ സ്വപ്നത്തിൽ പോലും അവർക്കെതിരെ സംസാരിക്കാൻ സാധിക്കില്ല. ദയവായി എന്റെ പ്രസ്താവന തെറ്റായി ഉദ്ധരിക്കരുത്. ഈ വിഷയത്തിൽ എനിക്ക് കൂടുതലൊന്നും പറയാനില്ല, സുനിൽ ഷെട്ടി കുറിച്ചു.

ആജ് തക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു പച്ചക്കറികൾക്ക് വിലകൂടന്നതിനെ കുറിച്ച് നടൻ സംസാരിച്ചത്. 'സൂപ്പർസ്റ്റാറായതു കൊണ്ട് വിലക്കയറ്റം എന്നെ ബാധിക്കില്ലെന്നാണ് പുറമേ നിന്നുള്ളവർ വിചാരിക്കുന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. രണ്ടോ മൂന്നോ ദിവസത്തേക്ക് മാത്രമുള്ള പച്ചക്കറികളാണ് ഭാര്യ മന വാങ്ങാറുള്ളത്. ഫ്രഷ് പച്ചക്കറികൾ കഴിക്കുന്നതിലാണ് താത്പര്യം. തക്കാളിയുടെ വിലക്കയറ്റം എന്റെ അടുക്കളയേയും ബാധിച്ചു. അതുകൊണ്ട് ഈയടുത്ത കാലത്ത് തക്കാളി വളരെ കുറച്ച് മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ളൂ,' എന്നായിരുന്നു സുനിൽ ഷെട്ടി അഭിപ്രായപ്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us