തിരുവനന്തപുരം: സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചതിൽ പ്രതികരിച്ച് നടന് കുഞ്ചാക്കോ ബോബന്. കുഞ്ചാക്കോ ബോബന് നായകനായ 'ന്നാ താന് കേസ് കൊട്' എന്ന സിനിമയ്ക്ക് സംസ്ഥാന ചലിത്ര അവാര്ഡില് ജനപ്രിയ സിനിമയ്ക്കുൾപ്പടെ നിരവധി പുരസ്കാരങ്ങളാണ് ലഭിച്ചത്. പുറത്തിറങ്ങിയ നല്ല സിനിമകളിലും കഥാപാത്രങ്ങളിലും തന്റെ സിനിമയ്ക്കും കഥാപാത്രത്തിനും സ്ഥാനം ലഭിച്ചതില് സന്തോഷവും അഭിമാനവുമുണ്ടെന്ന് കുഞ്ചാക്കോ ബോബന് റിപ്പോര്ട്ടര് ടിവിയോട് പ്രതികരിച്ചു. കഴിഞ്ഞ വര്ഷം മലയാള സിനിമയുടെ സുവര്ണ വര്ഷമായിരുന്നുവെന്നും കുഞ്ചാക്കോ ബോന് പറഞ്ഞു.
അവാര്ഡുകളും സിനിമകളും സ്വപ്നത്തില് പോലും ഇല്ലാതിരുന്ന വ്യക്തിയായിരുന്നു താനെന്നും പിന്നീട് സിനിമകള് സ്വപ്നങ്ങള് ആയി മാറുകയായിരുന്നുവെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു. ഒട്ടനവധി കലാമൂല്യങ്ങളും ക്വാളിറ്റിയുമുള്ള സിനിമകളാണ് ഉണ്ടായത്. ഇത്തവണത്തെ അവാര്ഡ് പ്രഖ്യാപനത്തില് ഏറ്റവും അധികം സന്തോഷം തരുന്നത് എനിക്ക് അറിയാവുന്ന ആളുകളും സുഹൃത്തുക്കളുമാണെന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഈ അംഗീകാരങ്ങള് എല്ലാം എനിക്കുള്ള അംഗീകരാമായി കാണുന്നു. മലയാള സിനിമയുടെ ഉയര്ച്ചയും നിലവാരവും അന്യഭാഷയില് ചെല്ലുന്ന സമയത്ത് ടെക്നിക്കല് വശങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴും അഭിനേതാക്കളായി സംസാരിക്കുമ്പോഴും മനസിലാക്കാൻ സാധിക്കുമെന്നും നടന് പറഞ്ഞു.
കഴിഞ്ഞ വര്ഷം ഇറങ്ങിയ സിനിമകളില് ഒരുപാട് ചര്ച്ച ചെയ്ത സിനിമയാണ് ന്നാ തേന് കേസ്കൊട്. സിനിമയുടെ സാമൂഹികവും രാഷ്ട്രീയപരവുമായ കാഴ്ചപാടുകള് നോക്കുകയാണങ്കില് ചില വിവാദങ്ങള് ഉണ്ടായിട്ടുണ്ടെങ്കിലും സിനിമയെ രാഷ്ട്രീയ പ്രതിബന്ധതയോടെ നോക്കിക്കണ്ട ഒരുപാട് ആളുകളാണ് ഉണ്ടയിട്ടുള്ളത്. അവാര്ഡ് കിട്ടണമെന്ന പ്രതീക്ഷയോടെയല്ല സിനിമകള് ചെയ്യുന്നതെന്നും ആകാംശ ഉണ്ടാക്കുന്ന കഥാപാത്രങ്ങളില് ആത്മാര്ത്ഥയോടെ പ്രവര്ത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമയക്ക് ഒട്ടനവധി പുരസ്കാരങ്ങള് ലഭിക്കുമ്പോള് കോ പ്രൊഡ്യൂസര് എന്ന നിലയിലും സന്തോഷമുണ്ട്. പിന്നണിയിലും മുന്നണിയിലും പ്രവര്ത്തിച്ചിട്ടുള്ള എല്ലാ ആത്മാര്ത്ഥ സുഹൃത്തുക്കളാണ് അവരോട് നന്ദിയും സന്തോഷവുമുണ്ടെന്ന് നടന് പറഞ്ഞു.
ബെസ്റ്റ് ആക്ടര് നോമിനേഷനില് മമ്മുട്ടിക്കൊപ്പം തന്റെ പേരും ചേര്ന്ന് വന്നു എന്നത് തന്നെ പുരസ്കാരം ലഭിച്ചതിന് തുല്യമാണെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു. അതേസമയം മികച്ച നടിയായി വിന്സിയ്ക്ക് ലഭിച്ച അവാര്ഡും അർഹിക്കുന്നതാണെന്ന് കുഞ്ചാക്കോ ബോബന് പ്രതികരിച്ചു. ജനപ്രിയ ചിത്രം, മികച്ച തിരക്കഥ, മികച്ച നടനുള്ള പ്രത്യേക ജൂറി അവാർഡ്, മികച്ച ശബ്ദമിശ്രണം, കലാസംവിധായകൻ, പശ്ചാത്തല സംഗീതം എന്നിങ്ങനെ 6 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.