
തമിഴ് നടൻ സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം. 19ഉം 20ഉം വയസുള്ള ആന്ധ്രാപ്രദേശ് സ്വദേശികളാണ് മരിച്ചത്. നടന്റെ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടയിൽ അടുത്തുള്ള ലൈൻ കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
തെന്നിന്ത്യയിൽ വിവിധ ഇടങ്ങളിലായി താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്. വമ്പൻ കട്ടൗട്ടുകളും മറ്റ് പരിപാടികളും നടത്തിയുള്ള ആഘോഷങ്ങളാണ് നടത്തുന്നത്. 48-ാം പിറന്നാളാഘോഷിക്കുകയാണ് സൂര്യ.