ആരാധകരുടെ മരണം; അനുശോചനം രേഖപ്പെടുത്തി നടൻ സൂര്യ

സൂര്യ വീഡിയോ കോൺഫറൻസിലൂടെ രണ്ട് ആരാധകരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു

dot image

വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകർക്ക് അനുശോചനമറിയിച്ച് നടൻ സൂര്യ. നടന്റെ പിറന്നാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ആഘോഷങ്ങൾക്കിടയിലായിരുന്നു വെങ്കിടേഷ്(19), സായി (20) എന്നിവർ മരണപ്പെട്ടത്. സൂര്യ വീഡിയോ കോൺഫറൻസിലൂടെ രണ്ട് ആരാധകരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും ദുഖത്തിൽ പങ്കുചേരുകയും ചെയ്തു.

നടന്റെ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ അടുത്തുള്ള ലൈൻ കമ്പിയിൽ നിന്ന് ഇരുവർക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

തെന്നിന്ത്യയിൽ വിവിധ ഇടങ്ങളിൽ താരത്തിന്റെ ജന്മദിനാഘോഷം നടന്നിരുന്നു. വമ്പൻ കട്ടൗട്ടുകളും മറ്റ് പരിപാടികളുമായി വലിയ ആഘോഷങ്ങളാണ് നടത്തുന്നത്. നടന്റെ 48-ാം പിറന്നാളായിരുന്നു ഇന്നലെ. കേരള, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് സൂര്യയുടെ പിറന്നാൾ ഫാൻസുകാർ കെങ്കേമമാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us