ഇന്ത്യയില് ആദ്യമായി ആ നേട്ടം സ്വന്തമാക്കുന്ന താരമായി 'മല്ലു അര്ജുന്' എന്ന അല്ലു അര്ജുന്

പുഷ്പ 350 കോടി രൂപയിലധികം കളക്ട് ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വളരെ പെട്ടെന്ന് തന്നെ അനൗണ്സ് ചെയ്തിരുന്നു.

dot image

ആരാധകരുമായി ഏറ്റവും മികച്ച ബന്ധം നിലനിര്ത്തുന്ന താരമെന്ന സല്പേരുള്ള താരമാണ് മലയാളികളുടെ പ്രിയപ്പെട്ട തെലുങ്ക് താരം അല്ലു അര്ജുന്. അതിന്റെ ഗുണം എല്ലാ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലെയും ഫാന് ഫോളോയിങ് പട്ടികയിലും കാണാം.

ഇപ്പോള് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് അല്ലു അര്ജുന്. 'ത്രെഡ്സ്' ആപ്പില് ഒരു മില്യണ് ഫോളോവേഴ്സിനെ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇതോടെ ത്രെഡ്സില് ഒരു മില്യണ് ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ ഇന്ത്യന് താരമായി മാറിയിരിക്കുകയാണ് അല്ലു അര്ജുന്.

2021ല് റിലീസ് ചെയ്ത പുഷ്പ എന്ന ചിത്രത്തോടെ അല്ലു അര്ജുന് പാന് ഇന്ത്യന് നിലവാരത്തില് താരപരിവേഷം നേടിയിരുന്നു. ബ്ലോക്ക് ബസ്റ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്.

പുഷ്പ 350 കോടി രൂപയിലധികം കളക്ട് ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വളരെ പെട്ടെന്ന് തന്നെ അനൗണ്സ് ചെയ്തിരുന്നു. അല്ലു അര്ജുന് പുഷ്പയായും ഫഹദ് ഫാസില് ഭന്വര് സിങ് ഷെഖാവത്തായും വീണ്ടും വരുമ്പോള് തീപ്പൊരിപാറുമെന്നുറപ്പാണ്. ഇരുവരും തമ്മില് ആദ്യ ഭാഗത്തേക്കാള് കൂടുതല് കോമ്പിനേഷന് രംഗങ്ങള് പുഷ്പ 2ല് ഉണ്ടാകുമെന്ന് സംവിധായകന് വെളിപ്പെടുത്തിയിരുന്നു. അല്ലു അര്ജുന്റെ കഥാപാത്രവും ഫഹദ് ഫാസിലിന്റെ ഭന്വര് സിങ് ഷെഖാവത്തുമായുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാഗത്തിലുള്ളത്.

ഭന്വര് സിങ് ഷെഖാവത്താകാന് വന്തുകയാണ് പ്രതിഫലമായി ഫഹദ് ഫാസില് വാങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. ആറ് കോടി രൂപയാണ് ഫഹദിന്റെ പ്രതിഫലമെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്. ആദ്യ ഭാഗത്തിന് വേണ്ടി അഞ്ച് കോടിയാണ് ഫഹദ് വാങ്ങിയത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില് നവീന് യേര്നെനിയും വൈ. രവിശങ്കറും ചേര്ന്നാണ് നിര്മ്മിക്കുന്നത്. ധനുഞ്ജയ്, റാവു രമേഷ്, സുനില്, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും ചിത്രത്തില് പ്രധാന വേഷത്തില് എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us