'തലമുറകളുടെ പ്രിയ ഗായിക'; ആശംസകളുമായി മോഹൻലാൽ

സിനിമ ലോകത്ത് നിന്ന് നിരവധി താരങ്ങൾ ചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്നു

dot image

ആലാപനം കൊണ്ട് പ്രേക്ഷകരുടെ മനസിൽ നിറസാന്നിധ്യമായ കെ എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. 'തലമുറകളുടെ പ്രിയ ഗായിക, മലയാളത്തിൻ്റെ വാനമ്പാടി കെ. എസ് ചിത്രയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ', എന്നാണ് നടൻ കുറിച്ചത്. സിനിമ ലോകത്ത് നിന്ന് നിരവധി താരങ്ങൾ ചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്നു. 'എന്നും ആരാധകൻ... പ്രിയപ്പെട്ട ചിത്ര ചേച്ചിക്ക് ജന്മദിനാശംസകൾ', എന്നാണ് നടൻ മനോജ് കെ ജയൻ കുറിച്ചത്.

'ചിത്രയുടെ അറുപതാം ജന്മദിനം! നാല് പതിറ്റാണ്ടിലേറെ തുടരുന്ന ഈ ഒരു സ്വർഗീയ നാദധാര അവിരാമം ഇനിയും തുടരുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടേ', ഗായകൻ ജി വേണുഗോപാൽ ഫേസ്ബുക്കിൽ എഴുതി. 'വളരെ വളരെ സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നമ്മൾ ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ അനുഗ്രഹങ്ങളുമുള്ള ദിനമായിരിക്കട്ടെ ഇന്ന്. ഇനിയും നിറയെ പാട്ടുകൾ ഞങ്ങൾക്ക് വേണ്ടി പാടി തരിക. സന്തോഷമായി ഇരിക്കൂ, ആരോഗ്യകരമായി ഇരിക്കൂ, അതാണ് ഏറ്റവും പ്രധാനം. എല്ലാ പ്രാർത്ഥനയും ചിത്രയ്ക്ക്', സുജാത റിപ്പോർട്ടിനോട് പ്രതികരിച്ചു.

സംഗീത സംവിധായകൻ രഞ്ജിൻ രാജ്, കൈലാസ് മേനോൻ, ഹരീഷ് ശിവരാമകൃഷ്ണൻ, മഞ്ജരി, സംഗീത സംവിധായകൻ ശരത്, തുടങ്ങിയവർ റിപ്പോർട്ടറിലൂടെ പാട്ടു പാടി ചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us