ഇന്ത്യന് ബോക്സ് ഓഫീസില് കളക്ഷന് സ്ഫോടനം; ഓപ്പണ്ഹൈമര് നേടിയത് 100 കോടി രൂപ

ഹിന്ദി ചിത്രം 'റോക്കി ഔർ റാണി കി പ്രേം കഹാനി' കഴിഞ്ഞാഴ്ച റിലീസ് ചെയ്തതോടെ ഉത്തരേന്ത്യൻ തിയേറ്ററുകൾ ചിത്രത്തിന്റെ പ്രേക്ഷകരാലും നിറയുന്നുണ്ട്

dot image

ഇന്ത്യൻ ബോക്സ് ഓഫീസിൽ നേട്ടം കൊയ്ത് ഓപ്പൺഹൈമർ. ജൂലൈ 21ന് തിയേറ്ററുകളിൽ എത്തിയ ചിത്രം രണ്ടാഴ്ചകൊണ്ട് 100 കോടി കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. അതേ ദിവസം തിയേറ്ററിലെത്തിയ ഹോളിവുഡ് ചിത്രം 'ബാർബി'യാണ് ഓപ്പൺഹൈമറിന്റെ പ്രധാന എതിരാളി. എന്നാൽ ആഗോളതലത്തിൽ ഗംഭീര നേട്ടമുണ്ടാക്കുന്ന ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസിൽ ഓപ്പൺഹൈമറിനോട് പിടിച്ചുനിൽക്കാനായിട്ടില്ല.

സംവിധായകൻ ക്രിസ്റ്റഫർ നോളന് ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ഓപ്പൺഹൈമറിന്റെ വിജയത്തിനു പിന്നിലെ പ്രധാന കാരണം. ചിത്രത്തിലെ ഒരു സീനുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും ഇന്ത്യയിലെ കളക്ഷനിൽ ഗുണം ചെയ്തുവെന്നാണ് കണക്കുകൾ. അണുബോംബിന്റെ സൃഷ്ടാവ് റോബർട്ട് ഓപ്പൺഹൈമറിന്റെ ബയോപ്പിക്കായ സിനിമ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഓപ്പൺഹൈമർ ഭഗവദ്ഗീതയിലെ രണ്ടു വരികൾ വായിക്കുന്ന രംഗത്തിന്റെ പേരിലാണ് ഒരുവിഭാഗം വിവാദമാക്കിയത്.

അതേസമയം ക്രിസ്റ്റഫർ നോളന്റെ തന്നെ 'ബാറ്റ്മാൻ ബിഗിൻസി'ന്റെ ആജീവനാന്ത കളക്ഷൻ ആഗോള തലത്തിൽ ഓപ്പൺഹൈമർ തകർത്തിട്ടുണ്ട്. നോളന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആറാമത്തെ ചിത്രമാണിത്.

ഹിന്ദി ചിത്രം 'റോക്കി ഔർ റാണി കി പ്രേം കഹാനി' കഴിഞ്ഞാഴ്ച റിലീസ് ചെയ്തതോടെ ഉത്തരേന്ത്യൻ തിയേറ്ററുകൾ ചിത്രത്തിന്റെ പ്രേക്ഷകരാലും നിറയുന്നുണ്ട്. കരൺ ജോഹർ ചിത്രം മൾട്ടിപ്ലക്സുകളിലാണ് കൂടുതൽ പ്രേക്ഷകരെ നേടുന്നതെന്നാണ് എന്റർടൈൻമെന്റ് ട്രാക്കർ തരൺ ആദർശ് ട്വീറ്റ് ചെയ്തത്. ഓപ്പൺഹൈമറും അതിന്റെ ദൃശ്യമികവുകൊണ്ട് മൾട്ടിപ്ലക്സുകളിലാണ് കൂടുതൽ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത്. ഇവിടെയാണ് കരൺ ജോഹർ ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഓപ്പൺഹൈമറിന് പ്രേക്ഷകരെ നഷ്ടമാകുന്നതായുള്ള വിലയിരുത്തൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us