കൊച്ചി ഗ്യാങ് വീണ്ടുമെത്തുന്നു?; 'ബിലാൽ' അപ്ഡേറ്റ്

'കൊച്ചി ഗ്യാങിനും രാജാവിനുമായി കാത്തിരിക്കൂ, സെപ്റ്റംബർ ഏഴിന് വലിയ അപ്ഡേഷൻ വരുന്നു'

dot image

കൊച്ചി പഴയ കൊച്ചിയല്ല പക്ഷെ ബിലാലും ഗ്യാങും ആ പഴയ ടീം തന്നെ. മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിൽ മുമ്പിലാണ് ബിലാലിന്റെ സ്ഥാനം. അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ 'ബിഗ് ബി'യ്ക്ക് രണ്ടാം ഭാഗം ഉണ്ടെന്നറിഞ്ഞ നാൾ മുതൽ ആരാധകർ കാത്തിരിക്കുകയാണ് ഈ സിനിമയ്ക്ക് വേണ്ടി. എന്ന് 'ബിലാൽ' എന്ന ചോദ്യത്തിന് 2023-ൽ ആരംഭമെന്ന് വാർത്തകളെത്തിയിരുന്നെങ്കിലും മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ചിത്രം സെപ്റ്റംബറിൽ ആരംഭിക്കുമെന്ന സൂചനകളാണ് സോഷ്യൽ മീഡിയയിലെത്തുന്നത്.

ഫിലിം ട്രാക്കേഴ്സാണ് ബിലാലിന്റെ അപ്ഡേറ്റ് പോസറ്റ് ചെയ്തിരിക്കുന്നത്. 'കൊച്ചി ഗ്യാങിനും രാജാവിനുമായി കാത്തിരിക്കൂ, സെപ്റ്റംബർ ഏഴിന് വലിയ അപ്ഡേഷൻ വരുന്നു' എന്നാണ് പോസ്റ്റിൽ പറയുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുന്നത് വിദേശത്തായിരിക്കുമെന്ന് ഫ്രൈഡേ മാറ്റിനി നേരത്തെ ''ലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്നായിരുന്നു ബിലാലിന്റെ ചിത്രീകരണം നീണ്ടുപോയത്. പകരം ഭീഷ്മപർവം സിനിമ ചെയ്യുകയായിരുന്നു.

ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. 2007 ലാണ് ബിഗ് ബി റിലീസ് ചെയ്തത്. അന്ന് തിയേറ്ററുകളിൽ വേണ്ടത്ര വിജയം നേടാതെ പോയ ചിത്രം പിന്നീടാണ് ചർച്ച ചെയ്യപ്പെടുന്നത്. മമ്മൂട്ടിക്ക് പുറമെ മനോജ് കെ ജയൻ, പശുപതി, വിജയരാഘവൻ, മംമ്ത മോഹൻദാസ്, വിനായകൻ, ബാല, ലെന തുടങ്ങിയ വൻ താരനിരയാണ് സിനിമയിലുള്ളത്. ഭീഷ്മ പർവത്തിന് ശേഷം അമൽനീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാകുമിത്. 13 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us