ഡിക്യു വിത്ത് രാജ് ബി ഷെട്ടി; മലയാളത്തിൽ ഒന്നിക്കുന്നു

മലയാള ചിത്രമാകുമെന്നും ദുൽഖറിന്റെ തന്നെ നിർമ്മാണ കമ്പനിയായ വേഫേറെർ ഫിലിംസാകും ചിത്രം നിർമ്മിക്കുകയെന്നും സൂചനകളുണ്ട്

dot image

മോളിവുഡിലെ പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാനും കന്നഡ താരവും സംവിധായകനുമായ രാജ് ബി ഷെട്ടിയും ഒന്നിക്കുന്നു. ദുൽഖർ തന്നെയാണ് രാജ് ബി ഷെട്ടിയുമൊത്തുള്ള സിനിമയ്ക്ക് സാധ്യതയുള്ളതായി വെളിപ്പെടുത്തിയത്. മലയാള ചിത്രമാകുമെന്നും ദുൽഖറിന്റെ തന്നെ നിർമ്മാണ കമ്പനിയായ വേഫേറെർ ഫിലിംസാകും ചിത്രം നിർമ്മിക്കുകയെന്നും സൂചനകളുണ്ട്.

'ഒണ്ടു മൊട്ടേയ കഥെ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ കന്നഡ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലടക്കം തരംഗമായ സംവിധായകനാണ് രാജ് ബി ഷെട്ടി. നടനായും താരം തിളങ്ങിയിട്ടുണ്ട്. മാത്രമല്ല 'രുധിരം' എന്ന മലയാള സിനിമയിൽ രാജ് പ്രധാന വേഷവും ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന രുധിരത്തിൽ അപർണ ബാലമുരളിയാണ് നായികയായെത്തുന്നത്.

അതേസമയം ദുൽഖറിന്റെ 'കിംഗ് ഓഫ് കൊത്ത', 'ഗൺസ് ആൻഡ് ഗുലാബ്സ്', എന്നീ ചിത്രങ്ങൾ റിലീസിനൊരുങ്ങുകയാണ്. ഗൺസ് ആൻഡ് ഗുലാബ്സ് ഓഗസ്റ്റ് 18-ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലും പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്ത ഓഗസ്റ്റ് 24-നുമാണ് റിലീസിനെത്തുന്നത്.

ഇത് കൂടാതെ നടന്റെ മറ്റൊരു പാൻ ഇന്ത്യൻ ചിത്രം 'കാന്ത' പ്രഖ്യാപിച്ചു. 'ലൈഫ് ഓഫ് പൈ'യിൽ സഹ സംവിധായകനായി പ്രവർത്തിച്ച സെൽവമണി സെൽവരാജ് ആണ് ചിത്രമൊരുക്കുന്നത്. ദുൽഖറിന്റെ വേഫേറെർ ഫിലിംസും റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us