'ആളുകൾ സിനിമ കാണണമെങ്കിൽ മികച്ച തിയേറ്റർ അനുഭവം നൽകണം, കിംഗ് ഓഫ് കൊത്ത ബിഗ് സ്കെയിൽ ചിത്രം'; ദുൽഖർ

'എന്റെ ഏറ്റവും ചെലവേറിയ സിനിമയാണിത്. ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ ഞങ്ങൾ നിർമ്മിച്ച ഏറ്റവും വലിയ സിനിമ'

dot image

ബിഗ് സ്ക്രീനിൽ തരംഗം തീർക്കാൻ തയ്യാറെടുക്കുകയാണ് പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാന്റെ 'കിംഗ് ഓഫ് കൊത്ത'. ഓഗസ്റ്റ് 24-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റിലീസിന്റെ ഭാഗമായി ഗംഭീര പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് ഇപ്പോൾ നടനും അണിയറപ്രവർത്തകരും. മാത്രമല്ല, ഗാങ്സ്റ്റർ ഗെറ്റപ്പിലെത്തുന്ന ദുൽഖറിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

മികച്ച തിയേറ്റർ അനുഭവം നൽകുന്ന സിനിമകൾ ഉണ്ടായാൽ മാത്രമേ കാണികളെ തിയേറ്ററിലേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളു എന്ന് പറയുകയാണ് ദുൽഖർ സൽമാൻ. തിയേറ്റർ വിജയ ചിത്രങ്ങൾ അതിനുദാഹരണമാണെന്നും നടൻ പറയുന്നു.'തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കണമെങ്കിൽ മികച്ച തിയേറ്റർ അനുഭവങ്ങൾ നൽകുന്ന സിനിമകളുണ്ടാകണം. അവർ ചെലവഴിക്കുന്ന പണത്തിന് മൂല്യമുണ്ടാകണം. പ്രേക്ഷകർക്ക് വലിയ സ്കെയിൽ ചിത്രങ്ങളോടാണ് താൽപര്യം. മലയാള സിനിമ കൂടുതൽ ബജറ്റ് ഫോക്കസ്ഡ് ആയ സിനിമകൾ ചെയ്യുന്നതും അതുകൊണ്ടാണെന്ന് എന്ന് ഞാൻ കരുതുന്നു. വലിയ സിനിമകളെ കുറിച്ച് ഞങ്ങൾ ആശങ്കപ്പെടാറുണ്ടായിരുന്നു, എന്നാൽ ലോക്ക്ഡൗണും പ്രേക്ഷകരുടെ കാഴ്ച്ചപ്പാടും അത് മാറ്റി. അതുകൊണ്ട് ഇപ്പോൾ കൂടുതൽ പണം മുടക്കാനുള്ള ധൈര്യം ഞങ്ങൾക്കുണ്ട്,' നടൻ പറയുന്നു.

'സിനിമയിലേക്കുള്ള എന്റെ യാത്ര വളരെ സ്വാഭാവികമായിരുന്നു. ഒട്ടുമിക്ക ഭാഷകളിലും ഞാൻ പ്രവർത്തിച്ചു. എന്റെ സിനിമകൾ ഞാൻ തന്നെ ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്. അതുകൊണ്ട് 'കിംഗ് ഓഫ് കൊത്ത'യ്ക്കായി ബജറ്റിന്റെയും സ്കെയിലിന്റെയും കാര്യത്തിൽ ഞങ്ങളെക്കൊണ്ട് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. എന്റെ ഏറ്റവും ചെലവേറിയ സിനിമയാണിത്. ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ ഞങ്ങൾ നിർമ്മിച്ച ഏറ്റവും വലിയ സിനിമ. അതുകൊണ്ടു തന്നെ ഒരു വലിയ കാഴ്ചാനുഭവം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,' ദുൽഖർ കൂട്ടിച്ചേർത്തു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്ത, ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫറെർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us