'ജയിലർ കണ്ട ഒരു ശതമാനമെങ്കിലും 'കൊത്ത' കാണാൻ വന്നാൽ അതുതന്നെ വലിയ നേട്ടം'; ദുൽഖർ

ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത'

dot image

പാൻ ഇന്ത്യൻ ചിത്രമായി റിലീസിനെത്തുന്ന 'കിംഗ് ഓഫ് കൊത്ത'യുടെ പ്രമോഷൻ പരിപാടികളും അഭിമുഖങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തകൃതിയായി നടക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് ആരാധകരുമായി സംവദിക്കുന്നതിനിടയിൽ രജിനകാന്ത് ചിത്രം ജയിലറിന്റെ വിജയത്തെ കുറിച്ചും തലൈവരെ കുറിച്ചും പറയുകയാണ് ദുൽഖർ. ചെന്നൈയിൽ നടന്ന പ്രൊമോഷൻ പരിപാടിയിലാണ് നടൻ സംസാരിച്ചത്.

'യഥാർത്ഥ രാജാവ് ആരെന്ന് ജയിലർ ചിത്രത്തിൽ സൂപ്പർ സ്റ്റാർ രജനികാന്ത് തന്നെ നമുക്ക് കാട്ടി തന്നു. ജയിലറിലൂടെ അദ്ദേഹം എല്ലാവരെയും കീഴടക്കിയിരിക്കുകയാണ്. തിയേറ്ററുകളെല്ലാം ഇപ്പോൾ രജനി സാറിന്റെ ചിത്രം കാണാനായി തിങ്ങിനിറഞ്ഞിരിക്കുന്നു. അതിൽ ഒരു ശതമാനം പ്രേക്ഷകർ കിംഗ് ഓഫ് കൊത്ത കാണാൻ വന്നാൽ, അത് തന്നെ ഞങ്ങൾക്ക് വലിയ നേട്ടമാണ്,' ദുൽഖർ പറഞ്ഞു.

ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത'. മികച്ച തിയേറ്റർ അനുഭവം പ്രേക്ഷകർക്ക് നൽകാൻ തന്റെ സിനിമയ്ക്ക് സാധിക്കുമെന്നും നടൻ ഉറപ്പ് നൽകുന്നുണ്ട്. ഓഗസ്റ്റ് 24-നാണ് ചിത്രം റിലീസിനെത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us