'കിംഗ് ഓഫ് കൊത്ത' ബുക്കിങ് തരംഗം; അഡീഷണൽ ഷോകളും ഉണ്ടാകും

ആദ്യ ദിനം തന്നെ ബുക്കിങ് ഫുള്ളായതിനാൽ അധിക ഷോകളും കൂടി ചാർട്ട് ചെയ്തിരിക്കുകയാണെന്നാണ് വിവരം

dot image

റിലീസിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ തിയേറ്ററുകളിൽ ബുക്കിങ് തരംഗം തീർത്ത് ദുൽഖർ സൽമാന്റെ ബിഗ് ബജറ്റ് 'കിംഗ് ഓഫ് കൊത്ത'. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പ്രൊമോഷൻ പരിപാടി കൂടി കഴിഞ്ഞതോടെ ടിക്കറ്റ് വിൽപ്പനയിൽ വൻ വർദ്ധനയാണ് ചെന്നൈയിലടക്കം ഉണ്ടായിരിക്കുന്നത്. ആദ്യ ദിനം തന്നെ ബുക്കിങ് ഫുള്ളായതിനാൽ അധിക ഷോകളും കൂടി ചാർട്ട് ചെയ്തിരിക്കുകയാണെന്നാണ് വിവരം.

ആദ്യ ദിനത്തിലെ പ്രേക്ഷക പ്രതികരണങ്ങളെയും കളക്ഷനെയും മുൻനിർത്തി മാത്രം തിയേറ്ററുകൾ അധിക ഷോ ഏർപ്പെടുത്തുന്നിടത്താണ് റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കെ അഡീഷണൽ ഷോകളും ചാർട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 24-നാണ് ചിത്രം റിലീസിനെത്തുന്നത്. ഒരു കോടി രൂപയ്ക്കടുത്ത് അഡ്വാൻസ് ബുക്കിങ്ങുകളാണ് ഇതുവരെ നടന്നിരിക്കുന്നത്.രാവിലെ ഏഴുമണിക്കാണ് ഫാൻ ഷോ. നൂറിൽ കൂടുതൽ ഫാൻസ് ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ കേരളത്തിലെ ഓഡിയോ ലോഞ്ച് നാളെ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് ആറു മണിക്ക് നടക്കും. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് ജോഷിയാണ്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത.

dot image
To advertise here,contact us
dot image