ഓടി നേടിയ വിജയഗാഥ; സ്പ്രിന്റർമാരുടെ കഥ ഡോക്യുമെന്ററിയാക്കാൻ നെറ്റ്ഫ്ലിക്സ്

ആറ് എപ്പിസോഡുകളുള്ള 2024-ൽ ആരംഭിക്കുമെന്നാണ് സൂചന

dot image

ചുരുങ്ങിയ സമയം കൊണ്ട ഹ്രസ്വ ദൂരം ഓടി വിസ്മയം തീർക്കുന്ന കായിക താരങ്ങളായ സ്പ്രിന്റർമാരുടെ കഥ ഡോക്യുമെന്ററിയാകുന്നു. സ്പ്രിന്റ്റ് താരങ്ങളുടെ ജീവിതം പ്രമേയമാക്കിയ ഡോക്യുമെന്ററി സീരീസ് നെറ്റ്ഫ്ലിക്സിലാണ് സംപ്രേക്ഷണം ചെയ്യുക. വിവിധ രാജ്യങ്ങളിലെ താരങ്ങൾ അനുഭവിക്കുന്ന മാനസികാവസ്ഥ, പരിശീലനം, മാനസിക കാഠിന്യം, പ്രഫഷണൽ പരിശീലനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് പരമ്പര ഒരുങ്ങുന്നത്. ആറ് എപ്പിസോഡുകളുള്ള 2024-ൽ ആരംഭിക്കുമെന്നാണ് സൂചന.

ഏത് താരങ്ങളെയാണ് അവതരിപ്പിക്കുന്നതെന്ന് നെറ്റ്ഫ്ലിക്സ് വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ യുഎസ്, ജമൈക്ക, ബ്രിട്ടൺ, ഐവറികോസ്റ്റ്, കെനിയ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള അത്ലറ്റുകളുണ്ടുകും എന്നാണ് ഡെഡ്ലൈൻ റിപ്പോർട്ട് ചെയ്യുന്നത്. ഓഗസ്റ്റ് 19 നും 27 നും ഇടയിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഡോക്യുമെന്ററി ഷൂട്ട് ചെയ്യാൻ ഒരുങ്ങുകയാണ്. നോഹ ലൈൽസും ക്രിസ്റ്റ്യൻ കോൾമാനും ഉൾപ്പെടെയുള്ള യുഎസ് സ്പ്രിന്റർമാർ ഒറിഗോണിലും ദോഹയിലും 200 മീറ്റർ ലോക ചാമ്പ്യനായ ലൈലിനൊപ്പം ചാമ്പ്യൻഷിപ്പിൽ എത്തും.

'ഫോർമുല 1: ഡ്രൈവ് ടു സർവൈവ്', 'ബ്രേക്ക് പോയിന്റ്', 'ഫുൾ സ്വിംഗ്', 'ക്വാർട്ടർബാക്ക്' എന്നിവയാണ് നെറ്റ്ഫ്ലിക്സിലെ മറ്റ് സ്പോർട്ട്സ് ഡോക്യുമെന്ററി സീരീസുകൾ. ഇതുകൂടാതെ, 2022-ലെ ഖത്തറിലെ ലോകകപ്പ്, സിക്സ് നേഷൻസ് റഗ്ബി ടൂർണമെന്റ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള പരമ്പരയും യു എസ് വനിതാ ഫുട്ബോൾ ടീമിന്റെ പരമ്പരയും നെറ്റ്ഫ്ലിക്സിലുണ്ട്. ഡ്രൈവ് ടു സർവൈവ്, ഫുൾ സ്വിംഗ്, ബ്രേക്ക് പോയിന്റ് എന്നീ സീരീസുകൾക്ക് ശേഷം ബോക്സ് ടു ബോക്സ് ഫിലിംസ് പ്രൊജക്റ്റും പോൾ മാർട്ടിൻ, ജെയിംസ് ഗേ-റീസ്, വാറൻ സ്മിത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us