ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് നടനായി അല്ലു; ആഘോഷിച്ച് തെലുങ്ക് സിനിമ

ഇത് തെലുങ്ക് സിനിമയ്ക്ക് അഭിമാന നിമിഷമാണെന്നാണ് ചിരഞ്ജീവി കുറിച്ചത്

dot image

തിയേറ്ററുകളിൽ നിന്ന് കോടികൾ മാത്രമല്ല ദേശീയ പുരസ്കാരം കൂടി പുഷ്പരാജ് നേടിയിരിക്കുകയാണ്. അല്ലു അർജുൻ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനാകുമ്പോൾ അത് ഒരു റെക്കോർഡ് കൂടിയാണ്. പുഷ്പയിലൂടെ അല്ലു മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക നടനായിരിക്കുകയാണ്.

1967 ലാണ് മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്കാരം പ്രഖ്യാപിക്കുന്നത്. ആ വർഷം ബംഗാളി നടനായ ഉത്തം കുമാറാണ് പുരസ്കാരത്തിന് അർഹനായത്. പിന്നീടിങ്ങോട്ട് ഹിന്ദി, തമിഴ്, മലയാളം, കന്നഡ, മറാത്തി, ഇംഗ്ലീഷ് ഭാഷകളിലെ പ്രകടനങ്ങൾക്ക് നിരവധി അഭിനേതാക്കൾ മികച്ച നടന്മാരായി. എന്നാൽ തെലുങ്കിൽ ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.

തെലുങ്ക് സിനിമയും ഈ റെക്കോർഡ് ആഘോഷിക്കുകയാണ്. ഇത് തെലുങ്ക് സിനിമയ്ക്ക് അഭിമാന നിമിഷമാണെന്നാണ് ചിരഞ്ജീവി കുറിച്ചത്. എന്റെ പ്രിയ ബണ്ണിയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് ചിരഞ്ജീവി ട്വീറ്റ് ചെയ്തത്. അല്ലു ഈ പുരസ്കാരത്തിനും എല്ലാ വിജയങ്ങൾക്കും അർഹനാണ് എന്നാണ് ജൂനിയർ എൻടിആർ കുറിച്ചത്.

അല്ലു ഏറെ വികാരാധീനനായാണ് തന്റെ പുരസ്കാര നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. പുഷ്പയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുമ്പോൾ ഈ പുരസ്കാരം ഇരട്ടി ശക്തി പകരുമെന്നാണ് ആരാധകരുടെ പക്ഷം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us