ഷാരൂഖിന് നൂറ് കോടി മാത്രമല്ല; ജവാനിലെ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

300 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ ഉയർന്ന പ്രതിഫലമാണ് താരങ്ങൾ ഓരോരുത്തരും കൈപ്പറ്റിയിരിക്കുന്നത്

dot image

ബോളിവുഡിന്റെ ബാദ്ഷാ ഗംഭീര തിരിച്ചു വരവ് നടത്തിയ ചിത്രമാണ് 2023ന്റെ തുടക്കത്തിൽ തിയേറ്ററുകളിലെത്തിയ 'പഠാൻ'. സെപ്റ്റംബറാകുമ്പോൾ അറ്റ്ലിയുടെ ‘ജവാനി’ലൂടെ ഇനിയും അമ്പരപ്പിക്കാനൊരുങ്ങുകയാണ് ഷാരൂഖ് ഖാൻ. സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ പ്രീ ബുക്കിംഗ് പൊടിപൊടിക്കുകയാണ്. ഷാരൂഖിന് പുറമെ നയൻതാര, വിജയ് സേതുപതി, സന്യ മൽഹോത്ര, ദീപിക പദുക്കോൺ തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിലുണ്ട്.

ഈ വർഷത്തെ ഏറ്റവും ചെലവേറിയ സിനിമകളിൽ ഒന്നാണ് 'ജവാൻ'. 300 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ ഉയർന്ന പ്രതിഫലമാണ് താരങ്ങൾ ഓരോരുത്തരും കൈപ്പറ്റിയിരിക്കുന്നത്.

ഷാരൂഖ് ഖാൻ

ഡബിൾ റോളിലാണ് ഷാരൂഖ് ജവാനിൽ അഭിനയിക്കുന്നത്. 100 കോടി രൂപയാണ് അറ്റ്ലി ചിത്രത്തിനായി താരം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ വരുമാനത്തിന്റെ 60 ശതമാനവും അദ്ദേഹത്തിന് ലഭിക്കും.

നയൻതാര

ജവാനിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് നയൻസ്. പത്ത് കോടിയാണ് നയൻതാരയുടെ ചിത്രത്തിലെ പ്രതിഫലം. തമിഴിൽ രണ്ട് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് താരത്തി പ്രതിഫലം.

ദീപിക പദുക്കോൺ

പഠാനിലെ നായികയ്ക്ക് കാമിയോ അപ്പിയറൻസ് ആണ് ജവാനിലുള്ളത്. 15 മുതൽ 30 കോടി രൂപ വരെയാണ് ദീപികയ്ക്ക് പ്രതിഫലം ലഭിക്കുകയെന്നാണ് വിവരം.

വിജയ് സേതുപതി

സ്ഥിരമായി വിജയ ചിത്രങ്ങളുടെ ഭാഗമാകാൻ സാധിക്കുന്ന താരമാണ് വിജയ് സേതുപതി. 21 കോടി രൂപയാണ് വിജയ് സേതുപതിക്ക് സിനിമയിൽ ലഭിക്കുകയെന്നാണ് ലൈഫ്സ്റ്റൈൽ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നത്.

പ്രിയമണി

ചെന്നൈ എക്സ്പ്രസിന് ശേഷം ഷാരൂഖിനൊപ്പം സ്ക്രീൻ പങ്കിടുകയാണ് പ്രിയമണി ചിത്രത്തിലൂടെ. രണ്ട് കോടിയാണ് പ്രിയയുടെ പ്രതിഫലം.

സന്യ മൽഹോത്ര

എസ്ആർകെക്കൊപ്പം ആദ്യമായി ഒന്നിക്കുകയാണ് സന്യ. മൂന്ന് കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us