
രണ്‍ബീര്‍ കപൂർ നായകനാകുന്ന സന്ദീപ് റെഡ്ഡി വാംഗ ചിത്രമാണ് 'ആനിമല്‍'. പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇന്ന് പുറത്തിറങ്ങിയ ടീസർ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയത്. ലുക്കിലും ഭാവത്തിലും പ്രേക്ഷകനെ ആവേശത്തിലാക്കുന്ന രൺബീർ കപൂറാണ് ടീസറിന്റെ ഹൈലൈറ്റ്. അനിൽ കപൂറും ഒപ്പത്തിനൊപ്പം തന്നെയുണ്ട്.
തീവ്രമായ വേഷങ്ങളിൽ രൺബീർ കപൂറിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പ്രതികരണത്തിലൂടെ അറിയിക്കുന്നത്. ഭൂഷണ് കുമാറിന്റെയും കൃഷന് കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി വണ്‍ സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഒരു കോടാലിയുമായി രണ്‍ബീര്‍ കപൂര്‍ മുഖംമൂടിധാരികളുമായി സംഘട്ടനം നടത്തുന്ന പ്രീ ടീസര്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. അനില്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, തൃപ്തി ദിമ്രി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി 2023 ഡിസംബര്‍ ഒന്നിന് ചിത്രം ആഗോള തലത്തിൽ റിലീസിനെത്തും.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക