'കങ്കുവ' അവസാന ഷെഡ്യൂളിലേക്ക്; സൂര്യയും സംഘവും തായ്ലൻഡിൽ

അടുത്ത 25 ദിവസമാണ് തായ്ലൻഡിലെ ഷഡ്യൂൾ

dot image

സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങിയ സൂര്യയുടെ പാൻ ഇന്ത്യൻ ചിത്രം 'കങ്കുവ'യുടെ ചിത്രീകരണം കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ആരംഭിച്ചത്. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നതായാണ് റിപ്പോർട്ട്. അവസാന ഷെഡ്യൂൾ തായ്ലൻഡിൽ വെച്ചാണ് നടക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ആണ് ഇവിടെ വെച്ച് ചിത്രീകരിക്കുന്നത്. അടുത്ത 25 ദിവസമാണ് ഷെഡ്യൂൾ.

തായ്ലൻഡിലെ വനത്തിലാണ് ചിത്രീകരണമെന്നും റിപ്പോർട്ടുണ്ട്. 10 ഭാഷകളിലായി 3ഡിയിലാണ് കങ്കുവ റിലീസിനെത്തുന്നത്. പിരീയോഡിക് ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് കങ്കുവ. ബോബി ഡിയോളാണ് ചിത്രത്തിൽ പ്രതിനായകനായി അഭിനയിക്കുന്നത്. ദിഷ പഠാനിയാണ് നായിക വേഷത്തിലെത്തുന്നത്.

സൂര്യയുടെ പുതുമയുള്ള ഇതുവരെ കാണാത്ത വേഷമാകും കങ്കുവയിലുള്ളത് എന്നാണ് ഗ്ലിംസിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. കങ്കുവാ എന്ന ഗോത്രസമൂഹത്തേക്കുറിച്ചുള്ള കഥയാണ് ചിത്രമെന്നാണ് ദൃശ്യങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. 'ഓരോ മുറിവിനും ഓരോ കഥയുണ്ട്' എന്ന ടാഗ് ലൈനാണ് പോസ്റ്ററിലുള്ളത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം. നേരത്തെ ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കിയാണ് സംഭാഷണം.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us