'ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന സിനിമ'; 'ഐ കിൽഡ് ബാപ്പു'വിനെതിരെ ഹർജി

സിനിമ ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതായും പ്രദർശനം തടയണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം

dot image

മുംബൈ: 'ഐ കിൽഡ് ബാപ്പു' എന്ന ചിത്രത്തിനെതിരെ ബോംബെ ഹൈകോടതിയിൽ ഹർജി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണ് 'ഐ കിൽഡ് ബാപ്പു' എന്നാരോപിച്ച് വ്യവസായി മുഹമ്മദ് അൻസാരിയാണ് ഹർജി സമർപ്പിച്ചത്. സിനിമ ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതായും പ്രദർശനം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

വിഭജനത്തിന്റെ ഉത്തരവാദിത്തം ഗാന്ധിക്കാണെന്നാണ് സിനിമ പറയുന്നത്. ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സെയെ 'ഹീറോ' ആക്കാൻ സിനിമ ശ്രമിക്കുന്നു. ഗാന്ധിയുടെ പ്രതിഛായ തകർക്കുകയാണ് സിനിമയുടെ ലക്ഷ്യം. സിനിമക്കുള്ള സർട്ടിഫിക്കറ്റ് റദ്ദാക്കാൻ സെൻസർ ബോർഡിന് നിർദേശം നൽകണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. സിനിമ പരിശോധിക്കാൻ പാനലിന് രൂപംനൽകണമെന്ന ഹരജിയിലെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.

ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമാരായ അംജദ് സയ്യദ്, അഭയ് തിപ്സെ, സംവിധായകനും നടനുമായ അമോൽ പലേക്കർ എന്നിവരുടെ പാനലിന് രൂപം നൽകി. ഇവർക്കായി സിനിമ പ്രദർശിപ്പിക്കുന്നതിനുള്ള ചെലവ് ഹർജിക്കാരനാണ് വഹിക്കേണ്ടത്. സിനിമ കണ്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പാനലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us