'ഇതാ കണ്ടോളൂ, വർദ്ധരാജ മന്നാർ'; പൃഥ്വിരാജിന്റെ പോസ്റ്റർ പങ്കുവെച്ച് സലാർ അണിയറ പ്രവർത്തകർ

ഡിസംബർ 22നാണ് ആഗോളതലത്തിൽ ചിത്രം റിലീസിനെത്തുന്നത്

dot image

കെജിഎഫ് ചിത്രങ്ങൾക്ക് ശേഷം പുതിയ ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കാൻ പ്രശാന്ത് നീൽ തയ്യാറെടുക്കുകയാണ്. പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'സലാറി'ന്റെ അണിയറപ്രവർത്തകർ മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജിന് ജന്മദിനാശംസയറിയിച്ച് ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവെച്ചതാണ് പുതിയ വിശേഷം. വർദ്ധരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വി സലാറിൽ അവതരിപ്പിക്കുന്നത്.

ഡിസംബർ 22നാണ് ആഗോളതലത്തിൽ ചിത്രം റിലീസിനെത്തുക. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തും. പൃഥ്വിരാജിന്റെ മാസ് ലുക്ക് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. സലാറിൻ്റെ ടീസർ റെക്കോർഡ് കാഴ്ച്ചക്കാരാണ് കണ്ടത്. 12 വർഷത്തിന് ശേഷമാണ് പൃഥ്വിരാജ് ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ശ്രുതി ഹാസനാണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. ഹോംബാലെ ഫിലിംസിൻ്റെ കെജിഎഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us