'പഠാനും' 'ജവാനും' വീണു; തുടക്കം കിടുക്കി 'ലിയോ'

ഈ വര്ഷത്തെ ഇന്ത്യന് റിലീസുകളില് തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ആണ് ലിയോയ്ക്ക് ലഭിച്ചത്

dot image

ബോക്സ് ഓഫീസിൽ ഒരത്ഭുതം കാട്ടാനുള്ള സമയമെടുക്കുന്നതിലും വേഗത്തിലാണ് ലിയോയുടെ കുതിപ്പ്. ആദ്യ ദിനം പിന്നിട്ടപ്പോൾ 140 കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. ഇതോടെ പല വമ്പൻ സിനിമകളുടെ റെക്കോർഡുകളാണ് ലിയോ ഒറ്റ ദിവസം കൊണ്ട് കടത്തിവെട്ടിയിരിക്കുന്നത്.

ഈ വര്ഷത്തെ ഇന്ത്യന് റിലീസുകളില് തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ആണ് ലിയോയ്ക്ക് ലഭിച്ചത്. ഷാരൂഖ് ഖാന്റെ 1000 കോടി വിജയമായ പഠാനും ജവാനും ഓപണിങ് ദിനം നേടിയ കളക്ഷനേക്കാൾ മുകളിലാണ് ലിയോയുടെ നേട്ടം. 106 കോടി ആയിരുന്നു പഠാന്റെ ആദ്യദിന ആഗോള ഗ്രോസ്. ജവാന്റേതാകട്ടെ 129.6 കോടിയും. ഔദ്യോഗിക കണക്കുകൾ വൈകുന്നേരത്തോടെ നിര്മ്മാതാക്കളായ സെവന് സ്ക്രീന് സ്റ്റുഡിയോ പുറത്തുവിട്ടേക്കും.

വിജയ്യ്ക്ക് ഒപ്പമുള്ള ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ലിയോ. മാസ്റ്ററാണ് ആദ്യ ചിത്രം. വിക്രം സിനിമയ്ക്ക് ശേഷം എത്തുന്ന ലോകേഷിന്റെ ലിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലോകേഷ് കനകരാജിന്റെ മേക്കിങ്ങിനും സിനിമയുടെ സാങ്കേതിക മികവിനും വിജയ്യുടെ അഭിനയത്തിനും കൈയ്യടിയുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us