ഐഎഫ്എഫ്കെ വിവാദം; എല്ലാ സിനിമകളും പ്രദര്ശിപ്പിച്ചു, വിശദീകരണവുമായി ചലച്ചിത്ര അക്കാദമി

സമർപ്പിക്കപ്പെട്ട എല്ലാ സിനിമകളും സെലക്ഷൻ കമ്മിറ്റിക്കു മുമ്പാകെ പ്രദർശിപ്പിച്ചെന്നാണ് വിശദീകരണം

dot image

തിരുവനന്തപുരം: ഐഎഫ്എഫ്കെ പ്രദർശനത്തിനുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച പരാതിയിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. സമർപ്പിക്കപ്പെട്ട എല്ലാ സിനിമകളും സെലക്ഷൻ കമ്മിറ്റിക്കു മുമ്പാകെ പ്രദർശിപ്പിച്ചെന്നാണ് വിശദീകരണം. പരാതിയിൽ വസ്തുതയുണ്ടെങ്കിൽ പരിശോധിക്കാമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം.

ഐഎഫ്എഫ്കെയിൽ മലയാളം സിനിമാ ടുഡേ വിഭാഗത്തിൽ പ്രദർശനത്തിന് പരിഗണിക്കാൻ അയച്ച സിനിമ ജൂറി കാണാതെ തിരസ്ക്കരിച്ചു എന്നതായിരുന്നു പരാതി. 'എറാൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ ഷിജു ബാലഗോപാലാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് പിഴവുകൾ ഉണ്ടായിട്ടില്ലെന്നാണ് അക്കാദമിയുടെ വിശദീകരണം. സമർപ്പിക്കപ്പെട്ട എല്ലാ സിനിമകളും സെലക്ഷൻ കമ്മിറ്റിക്കു മുമ്പാകെ പ്രദർശിപ്പിച്ചിട്ടുണ്ട്. പക്ഷേ ഓൺലൈൻ സ്ക്രീനർ അനലറ്റിക്സിന്റെ അടിസ്ഥാനത്തിൽ സിനിമയുടെ പ്രദർശനം

സംബന്ധിച്ച വിവരം അറിയാൻ കഴിയില്ലെന്നും അക്കാദമി വിശദീകരണം നൽകി. വിമിയോയിൽ നിന്ന് ഡൗൺലോഡ് ചെയ്താണ് സിനിമ കണ്ടതെന്ന് അക്കാദമി വിശദീകരണം തള്ളി നിരവധി സംവിധായകർ രംഗത്തെത്തിയിട്ടുണ്ട്. സിനിമകൾ വിമിയോയിൽ നിന്ന് ഡൗൺലോഡ് ചെയ്തതായി പോലും കാണിക്കുന്നില്ലെന്നും സ്ക്രീൻ ക്യാപ്ച്ചർ ചെയ്താണോ അക്കാദമി സിനിമ കണ്ടെതെന്നും വ്യക്തമാക്കണമെന്നുമാണ് സംവിധായകർ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us