ആ ഫോൺ കോൾ എനിക്ക് വിശ്വസിക്കാനായില്ല: കൃതി സനോൺ

'മിമി എപ്പോഴും സ്പെഷ്യലായിരുന്നു'

dot image

അവാർഡ് കിട്ടിയെന്ന വാർത്ത തനിക്ക് വിശ്വസിക്കാനായില്ലെന്ന് 'മിമി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ കൃതി സനോൺ. ഒരു ദേശീയ മാധ്യമത്തോടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ അവാർഡ് തനിക്കാണെന്ന് അറിയിച്ചെത്തിയ ഫോൺ കോളിനെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ.

'ഞാൻ വീട്ടിൽ ഒരു മീറ്റിംഗിലിരിക്കുമ്പോൾ, ഡൽഹിയിലെ ലാൻഡ്ലൈൻ നമ്പറിൽ നിന്ന് എനിക്ക് കോളുകൾ വരാൻ തുടങ്ങി. എന്റെ ഏജന്റ് കോൾ എടുത്തു. അവാർഡ് പ്രഖ്യാപനത്തിന് അര മണിക്കൂർ മുമ്പ് എന്നെ വ്യക്തിപരമായി അഭിനന്ദിക്കാൻ ആഗ്രഹിച്ച കേന്ദ്രമന്ത്രി അനുരാഗ് താക്കൂറായിരുന്നു അത്. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ മാതാപിതാക്കളോട് പറയാനായി ഞാൻ ഓടി'.

മിമി എപ്പോഴും സ്പെഷ്യലായിരുന്നുവെന്നും കൃതി പറയുന്നു. 'വിനോദത്തിനൊപ്പം അതിന് ഹൃദയവും ആത്മാവും ഉണ്ടായിരുന്നു. ഞങ്ങൾ ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ, കടലാസിൽ ഉണ്ടായിരുന്നതിനേക്കാൾ മനോഹരമായി ദൃശ്യങ്ങൾ പുറത്തുവന്നു. എല്ലാ സിനിമകളിലും അത് സംഭവിക്കില്ല. ലക്ഷ്മൺ (മിമിയുടെ സംവിധായകൻ ലക്ഷ്മൺ ഉതേകർ) സാർ എന്നെ മിമി എന്ന് വിളിക്കാറുണ്ടായിരുന്നു, ഇപ്പോഴും അങ്ങനെയാണ് വിളിക്കുന്നത്, അവർ കൂട്ടിച്ചേർത്തു.

സ്ത്രീ കേന്ദ്രീകൃത പ്രമേയമുള്ള ഒരു ചിത്രമായിരുന്നു 'മിമി'. ലക്ഷ്മണ് ഉതേകർ സംവിധാനം ചെയ്ത ചിത്രത്തിൽ 'മിമി റാത്തോര്' എന്ന കഥാപാത്രമായിരുന്നു കൃതി സനോണിന്. പങ്കജ് ത്രിപാതി, സുപ്രിയ പതാക, മനോജ്, ജയാ ഭട്ടാചാര്യ, പങ്കജ് ഷാ, അമര്ദീപ് ഝാ തുടങ്ങി ഒട്ടേറേ താരങ്ങളും ചിത്രത്തില് വേഷമിട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us