തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിക്കെതിരെ സ്വതന്ത്ര സിനിമാ പ്രവർത്തകരുടെ സംഘടന രംഗത്ത്. ഐഎഫ്എഫ്കെയിൽ ജൂറി ചിത്രം കാണാതെ തിരസ്ക്കരിച്ചു എന്ന പരാതിയിൽ ചലച്ചിത്ര അക്കാദമി നൽകിയ വിശദീകരണം അവാസ്തവമെന്ന് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡൻഡ് സിനിമ.
വിമിയോ പ്ലാറ്റ്ഫോമിലെ തെളിവുകൾ സഹിതം സംവിധായകർ പരാതി ഉന്നയച്ചതിൽ അക്കാദമി വിശദീകരിക്കുന്നത്, ഡൗണ്ലോഡ് ചെയ്ത് കണ്ടതിനാലാണ് വിമിയോയിൽ ഇത് പ്ലേ ചെയ്തതായി കാണിക്കാത്തത് എന്നാണ്. എന്നാൽ അക്കാദമിയുടെ വിശദീകരണം ഗുരുതര പിഴവുകൾ നിറഞ്ഞതാണെന്നാണ് സംവിധായകർ ചൂണ്ടി കാണിക്കുന്നത്. വിമിയോയിൽ ഡൗൺലോഡ് ഓപ്ക്ഷൻ നൽകാത്ത സിനിമകൾ പോലും ജൂറി കണ്ടു എന്നു പറയുന്നത് തെറ്റായ കാര്യമാണ്. ഇനി അക്കാദമി ഡൗൺലോഡ് ചെയ്ത് കണ്ടതാണെങ്കിൽ അത് നിയമ വിരുദ്ധമാണ്.
ഐഎഫ്എഫ്കെ വിവാദം; എല്ലാ സിനിമകളും പ്രദര്ശിപ്പിച്ചു, വിശദീകരണവുമായി ചലച്ചിത്ര അക്കാദമിനിർമ്മാതാവിന്റെ അനുമതിയോടെ മാത്രമേ സിനിമ ഡൗൺലോഡ് ചെയ്ത് പ്രദർശിപ്പിക്കാൻ പാടുള്ളൂ. അങ്ങനെ അല്ലാതെയാണ് അക്കാദമി സിനിമ ഡൗൺലോഡ് ചെയ്തത് എങ്കിൽ അതിൽ ഗുരുതര പിഴവുകൾ ഉണ്ടെന്നും സംവിധായകർ പറയുന്നു. സംഭവത്തിൽ ജൂറി സിനിമ കാണാതെ തള്ളിയെന്ന് തെളിവുകളോടെയുള്ള പരാതിയുമായി നിരവധി സംവിധായകർ രംഗത്തെത്തിയിട്ടുണ്ട്.