മലയാളത്തിൽ നിന്നാണ് ആദ്യമായി അവസരം വന്നത്, എനിക്ക് മുൻപേ താരമായത് അനുജൻ പുനീത്; ശിവ രാജ്കുമാർ

'അന്ന് ഞാൻ കുട്ടിയായിരുന്നു. 12, 13 വയസിലാണ് അതെന്ന് അപ്പാ പറഞ്ഞതായി ഓർക്കുന്നു'

dot image

തെന്നിന്ത്യൻ സിനിമയിൽ പാരമ്പര്യമുള്ളവരാണ് രാജ്കുമാർ കുടുംബം. സൂപ്പർ സ്റ്റാർ രാജ്കുമാറിന് ശേഷം മക്കളായ ശിവ രാജ്കുമാറും പുനീത് രാജ്കുമാറും കന്നഡ സിനിമയുടെ പ്രധാന താരങ്ങളായി. എന്നാൽ നഷ്ടപ്പെടലുകളുടെ ഒരു കടൽ തന്നെയാണ് തന്റെ കുടുംബമെന്നാണ് നടൻ ശിവ രാജ്കുമാർ പറയുന്നത്. മാതാപിതാക്കളുടെ മരണവും പ്രിയ സഹോദരന്റെ അപ്രതീക്ഷിത വേർപാടുമെല്ലാം തന്നെ തളർത്തിയെങ്കിലും സിനിമ അതിൽ നിന്ന് കരകയറാൻ സഹായിച്ചു എന്നാണ് നടൻ പറയുന്നത്. തനിക്ക് സിനിമയിൽ ആദ്യം അവസരം ലഭിക്കുന്നത് 12-ാം വയസിലായിരുന്നു എന്നാണ് ശിവ രാജ്കുമാർ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

'സത്യത്തിൽ മലയാളത്തിൽ നിന്നാണ് സിനിമയിലേക്ക് ആദ്യ ഓഫർ വരുന്നത്. അന്ന് ഞാൻ കുട്ടിയായിരുന്നു. ഏത് പടത്തിലേക്ക് ആരാണ് വിളിച്ചത് എന്നൊന്നും ഓർമയില്ല. 12, 13 വയസിലാണ് അതെന്ന് അപ്പാ പറഞ്ഞതായി ഓർക്കുന്നു. എംജിആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കോഴ്സ് കഴിഞ്ഞ് 24-ാം വയസിലാണ് സിനിമയിലെത്തിയത്. പക്ഷേ അനുജൻ പുനീത് രാജ്കുമാർ അതിന് മുൻപേ താരമായി കഴിഞ്ഞിരുന്നു. ജയിലർ എന്റെ ആദ്യ തമിഴ് ചിത്രമാണ്. ഇനി ധനുഷിനൊപ്പം ക്യാപ്റ്റൻ മില്ലർ ഡിസംബറിൽ തിയേറ്ററിലെത്തും. കൂടാതെ രണ്ട് തമിഴ് ചിത്രം കൂടി വരാനിരിക്കുന്നു.' ശിവ രാജ്കുമാർ പറഞ്ഞു.

മുൻപ് മൊഴിമാറ്റ ചിത്രങ്ങളെയും ഡബ്ബിംഗ് ചിത്രങ്ങളെയും വിമർശിച്ചത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. അതിനെ കുറിച്ച് താരം പറയുന്നതിങ്ങനെ,

'മൊഴിമാറ്റി ചിത്രങ്ങളെത്തിയാൽ പലയിടത്തും താരങ്ങൾക്കും സാങ്കേതിക വിദഗ്ധർക്കും അവസരം നഷ്ടപ്പെടുമെന്ന് വിളിച്ചു പറയുകയായിരുന്നു അന്ന് ഞാൻ. ആ നിലപാടിൽ ഇന്നും മാറ്റമില്ല. പാൻ ഇന്ത്യൻ ചിത്രങ്ങളുടെ വരവോടെ എല്ലാവർക്കും എല്ലായിടത്തും അവസരങ്ങളായി, അംഗീകാരമായി. മലയാളത്തിലും ചർച്ചകൾ നടത്തുകയാണ്. തീരുമാനം പറയാറായിട്ടില്ല. ഒന്നുറപ്പാണ്, ഈ ചിത്രം വന്നശേഷം അഭിമുഖത്തിനെത്തുമ്പോൾ ഞാൻ മലയാളത്തിലാകും സംസാരിക്കുക.' നടൻ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us