ഐഎഫ്എഫ്ഐ 2023: 'കാതല്’ ഉള്പ്പടെ ഏഴ് മലയാള സിനിമകൾ പനോരമയില്; ‘ആട്ടം’ ഉദ്ഘാടന ചിത്രം

നവംബർ 20 മുതൽ 28 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്

dot image

54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള സിനിമ 'ആട്ടം' ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. നവാഗതനായ ആനന്ദ് ഏകര്ഷി സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോർട്ട് ആണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചേംബര് ഡ്രാമ (പരിമിതമായ പരിതസ്ഥിതിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുക്കം കഥാപാത്രങ്ങളെ ഉള്ക്കൊള്ളിച്ച് കൊണ്ട് ഒരുക്കുന്ന സിനിമ) ഴോണറിലുള്ളതാണ് സിനിമ.

ഇന്ത്യൻ പനോരമയിൽ 25ഉം നോൺഫീച്ചർ വിഭാഗത്തിൽ 20ഉം ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 'ആട്ടം', 'ഇരട്ട', 'കാതൽ', 'മാളികപ്പുറം', 'ന്നാ താൻ കേസ് കൊട്', 'പൂക്കാലം', '2018' എന്നീ ചിത്രങ്ങളാണ് പനോരമയിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ. നോൺഫീച്ചർ വിഭാഗത്തിൽ മലയാള ചിത്രം 'ശ്രീരുദ്ര'വും പ്രദർശിപ്പിക്കും. നവംബർ 20 മുതൽ 28 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us