കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു

ചലച്ചിത്ര സംബന്ധിയായ മികച്ച ലേഖനത്തിനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്കാര ജേതാവ് കൂടിയാണ് സാബു പ്രവദാസ്

dot image

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. ഒക്ടോബർ 18നുണ്ടായ അപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സാബു പ്രവദാസ്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ചലച്ചിത്ര സംബന്ധിയായ മികച്ച ലേഖനത്തിനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്കാര ജേതാവ് കൂടിയാണ് സാബു പ്രവദാസ്.

'രാജാവിന്റെ മകൻ', 'മനു അങ്കിൾ', 'കാട്ടുകുതിര', 'വഴിയോരക്കാഴ്ചകൾ', 'പത്രം', 'ലേലം', 'റൺ ബേബി റൺ', 'അമൃതം', 'പാർവതീ പരിണയം', 'ഒറ്റയടിപ്പാതകൾ', 'ഫസ്റ്റ് ബെൽ' തുടങ്ങിയ ചിത്രങ്ങൾക്ക് ആർട്ട് ഡയറക്ടറായി സാബു പ്രവർത്തിച്ചിട്ടുണ്ട്. ഐഎഫ്എഫ്കെ അടക്കമുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലുകളിൽ ഡിസൈനറായി സാബു പ്രവർത്തിച്ചിട്ടുണ്ട്.

എറണാകുളം കച്ചേരിപ്പടിയിലെ പ്രവദ സ്റ്റുഡിയോ ഉടമ സുകുമാരന്റെയും മേനകയുടെയും എട്ടു മക്കളിൽ മൂത്തയാളാണ് സാബു പ്രവദാസ്. ഭാര്യ: ഷേർളി സാബു. മകൻ: അശ്വിൻ സാബു. നിശ്ചല ഛായാഗ്രാഹകൻ അമ്പിളി പ്രവദ സഹോദരനും പ്രശസ്ത സംവിധായകൻ പി ജി വിശ്വംഭരൻ സഹോദരീ ഭർത്താവുമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us