ബില്ബോര്ഡ് മ്യൂസിക് അവാര്ഡ്; ഫൈനൽ ലിസ്റ്റിൽ ബിടിഎസും ടെയ്ലർ സ്വിഫ്റ്റും

12 തവണയാണ് ബിടിഎസ് പുരസ്കാരത്തിന് അർഹരായിട്ടുള്ളത്

dot image

ഈ വർഷത്തെ ബില്ബോര്ഡ് സംഗീത പുരസ്കാരത്തിലേക്കുള്ള ഫൈനലിസ്റ്റുകളുടെ ലിസ്റ്റ് പുറത്ത്. പട്ടികയിൽ ഏറ്റവും കൂടുതൽ നോമിനേഷനിൽ ഇടം നേടിയിരിക്കുന്നത് ലോക പ്രശസ്ത ഗായിക ടെയ്ലര് സ്വിഫ്റ്റാണ്. ടോപ്പ് ആര്ട്ടിസ്റ്റ്, ടോപ്പ് ഫീമെയില് ആര്ട്ടിസ്റ്റ്, ടോപ്പ് കണ്ട്രി ആര്ട്ടിസ്റ്റ് എന്നിങ്ങനെ 20 വിഭാഗങ്ങളിലാണ് ടെയ്ലർ സ്ലിഫ്റ്റ് ഇടം നേടിയിരിക്കുന്നത്.

രണ്ടാം സ്ഥാനത്ത് റാപ്പറും സിങ്ങറുമായ ഓബ്രി ഡ്രേക്ക് ഗ്രഹാം ആണ്. ഇതുവരെ ഏറ്റവും കൂടുതല് ബില്ബോര്ഡ് മ്യൂസിക് പുരസ്കാരം സ്വന്തമാക്കിയ താരമാണ് ഡ്രേക്ക്. 34 അവാര്ഡുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. തുടർച്ചയായുള്ള പുരസ്കാര നേട്ടത്തിന് ഇത്തവണ മാറ്റം സംഭവിക്കുമോ എന്നാണ് ആരാധകർ നോക്കിക്കാണുന്നത്. സിങ്കിളിൽ നിന്ന് മാറി ഗ്രൂപ്പിലേക്ക് വരുമ്പോൾ ബില്ബോര്ഡ് മ്യൂസിക് പുരസ്കാരം ഏറ്റവും കൂടുതൽ വാങ്ങിയ സംഘം ബിടിഎസ് ആണ്.

12 തവണയാണ് ടീം പുരസ്കാരത്തിന് അർഹരായിട്ടുള്ളത്. ടോപ്പ് സെല്ലിങ്ങ് സോങ്ങ് എന്ന് വിഭാഗത്തിൽ നോമിനേഷനില് വരുന്ന ആദ്യത്തെ കെ-പോപ്പ് സോളോ ആര്ട്ടിസ്റ്റായി ജിമിന് മാറി. മത്രമല്ല ജങ്കൂക്കിന്റെ 'സെവന് ടോപ്പ് ഗ്ലോബല് കെ-പോപ്പ്' ഗാന വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ മ്യൂസിക് വിഭാഗങ്ങളിലെ മികച്ച ആല്ബത്തിനും ആര്ട്ടിസ്റ്റിനും സിംഗിളിനുമാണ് ബില്ബോര്ഡ് സംഗീത പുരസ്കാരങ്ങൾ നൽകുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us