പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ ഒടിടി പ്ലേ മുംബൈയിൽ സംഘടിപ്പിച്ച പുരസ്ക്കാര നിശയിൽ നേട്ടം കൈവരിച്ച് ദർശന രാജേന്ദ്രനും മഹേഷ് നാരായണനും. 'പുരുഷ പ്രേത'ത്തിലെ പ്രകടനത്തിന് മികച്ച നടി(നെഗറ്റീവ് റോൾ)യായാണ് ദർശന തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സംവിധായകനുള്ള(സിനിമ) പുരസ്കാരമാണ് മഹേഷ് നാരായണന് ലഭിച്ചത്.
'ഡാർലിങ്സ്' ആണ് മികച്ച സിനിമ. 'അയാലി' മികച്ച വെബ് സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും പ്രതീക്ഷ നൽകുന്ന നടൻ(ഒടിടി)- റാണ ദഗ്ഗുബതി, ബെസ്റ്റ് ഡെബ്യൂ ഫീമെയിൽ(സീരീസ്)- കാജോൾ, ബെസ്റ്റ് ആക്ടർ മെയിൽ (എഡിറ്റേഴ് ചോയ്സ്)- നവാസുദ്ദീൻ സിദ്ദിഖി, ബെസ്റ്റ് ആക്ടർ മെയിൽ(പോപ്പുലർ ചോയ്സ്)- കാർത്തിക് ആര്യൻ, ബെസ്റ്റ് ആക്ടർ ഫീമെയിൽ(പോപ്പുലർ ചോയ്സ്)- സോനാക്ഷി സിൻഹ എന്നിങ്ങനെയാണ് പുരസ്കാരം നേടിയവരുടെ പട്ടിക.
കജോളിന്റെ വലിയ ആരാധികയാണെന്നും അവരുടെ സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നും ദർശന വേദിയിൽ പറഞ്ഞു. നെഗറ്റീവ് റോളിലെ ആദ്യത്തെ പുരസ്കാരമാണിതെന്നും ദർശന രാജേന്ദ്രൻ പറഞ്ഞു.