50ന്റെ നിറവിൽ ഐശ്വര്യ; ആശുപത്രിക്ക് ഒരു കോടി സംഭാവന

ബോളിവുഡ് മുഴുവനും ഐശ്വര്യയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു

dot image

അമ്പതിന്റെ നിറവിലാണ് ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ബച്ചൻ. മകൾ ആരാധ്യയ്ക്കും അമ്മ വൃന്ദ റായ്ക്കും ഒപ്പം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിറന്നാൾ ആഘോഷങ്ങൾക്ക് പുറമെ തന്റെ അച്ഛന്റെ പേരിൽ ഒരു കോടി രൂപ ആശുപത്രിയ്ക്ക് സംഭാവന നൽകിയിരിക്കുകയാണ് താരം.

ബോളിവുഡ് മുഴുവനും ഐശ്വര്യയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു. 'കൂടൂതൽ സന്തോഷം, വിജയം, ആരോഗ്യം, സ്നേഹം എല്ലാമുണ്ടാകട്ടെ,' എന്നാണ് ശില്പ ഷെട്ടി എഴുതിയത്. 'വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെ സ്ക്രീനുകളെ അലങ്കരിച്ചുകൊണ്ടേയിരിക്കൂ' സഞ്ജയ് ലീല ബൻസാലി എക്സിൽ കുറിച്ചു.

'പൊന്നിയിൻ സെൽവനി'ലാണ് അവസാനമായി ഐശ്വര്യ റായ് അഭിനയിച്ചത്. കല്ക്കി കൃഷ്ണമൂര്ത്തിയുടെ ചരിത്രനോവല് ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിൽ ഇരട്ട വേഷമായിരുന്നു താരത്തിന്. ആഗോള തലത്തിൽ സിനിമ വലിയ കളക്ഷൻ നേടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us